
തിരുവനന്തപുരം: കെഎസ്ആർടിസി സ്ത്രീകളുടെ സൗജന്യ യാത്ര വിഷയത്തിൽ എംഎം മണിക്ക് പിന്നാലെ എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണന്റെ പ്രസ്താവന സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തും എന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. വരുമാനത്തിലെ കുറവ് എങ്ങനെ നികത്തുമെന്ന് വ്യക്തമാക്കണമെന്നും ഈ കുറവ് ശമ്പളത്തെയും ബാധിക്കില്ല എന്ന് ഉറപ്പുവരുത്തണം, സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിനോട് എല്‍ഡിഎഫിന് യോജിപ്പാണ്. ആശാവർക്കർമാർക്ക് യുഡിഎഫ് വാഗ്ദാനം ചെയ്ത 21,000 രൂപ നൽകണം. 3000 രൂപ വർദ്ധിപ്പിച്ചത് സ്വാഗതാർഹമാണ്. സിപിഎമ്മിൽ നേതൃമാറ്റത്തിന്റെ ആവശ്യം ഇപ്പോൾ ഇല്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. തോൽവി സംബന്ധിച്ച പരിശോധന പൂർത്തിയായ ശേഷം നിലപാട് അറിയിക്കും. ജില്ലാ കമ്മറ്റികളിലെ ചർച്ചകൾ സംബന്ധിച്ച ആരോപണങ്ങൾ മാധ്യമ ശ്രിഷ്ടികൾ മാത്രമാണെന്നും പിശക് പറ്റിയുണ്ടെങ്കിൽ പരിശോധിച്ച് വേണ്ട നടപടികൾ എടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
