
: ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് മൂന്ന് പ്രധാന നഗരങ്ങൾ ഇടംപിടിച്ചത് സംസ്ഥാനത്തിന്റെ നഗരവളർച്ചയും വികസന ശേഷിയും വ്യക്തമാക്കുന്നതായി വിലയിരുത്തൽ. ദേശീയതലത്തിൽ പുറത്തിറങ്ങിയ പുതിയ കണക്കുകൾ പ്രകാരം കോഴിക്കോട് 11ാം സ്ഥാനത്തും, കൊച്ചി 12ാം സ്ഥാനത്തും, തിരുവനന്തപുരം 22ാം സ്ഥാനത്തുമാണ് ഇടംപിടിച്ചത്.മലബാറിന്റെ പ്രധാന നഗരമായ കോഴിക്കോട് ദേശീയതലത്തിൽ മുൻനിര നഗരങ്ങളിലൊന്നായി ഉയർന്നത് വലിയ അഭിമാനമായി കണക്കാക്കപ്പെടുന്നു. വ്യാപാര, വിദ്യാഭ്യാസ, ആരോഗ്യ, ഐടി മേഖലകളിലെ വളർച്ചയാണ് നഗരത്തിന്റെ പുരോഗതിക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ. അതേസമയം കൊച്ചി സംസ്ഥാനത്തിന്റെ സാമ്പത്തിക കേന്ദ്രമായി വളരുമ്പോൾ, തിരുവനന്തപുരം ഐടി-ഭരണ കേന്ദ്രമായും നഗരവികസന രംഗത്തും മുന്നേറ്റം തുടരുകയാണ്.ഇന്ന് കേന്ദ്രസർക്കാരിന്റെ പല പ്രധാന പദ്ധതികളും നഗരങ്ങളുടെ ജനസംഖ്യ, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക ശേഷി എന്നിവ പരിഗണിച്ചാണ് അനുവദിക്കുന്നത്. Metro Rail, Smart City, Urban Transport, IT & Infrastructure പദ്ധതികൾക്ക് മുൻഗണന ലഭിക്കുന്നതിൽ നഗരങ്ങളുടെ വളർച്ച നിർണായകമാണ്.കേരളത്തിലെ നഗരങ്ങൾ ജനസംഖ്യയിലും സാമ്പത്തിക രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും മുന്നേറുന്നത് സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. വരും വർഷങ്ങളിൽ കൂടുതൽ വികസന പദ്ധതികൾ കേരളത്തിലേക്ക് എത്തണമെന്നും നഗരവികസനം കൂടുതൽ ശക്തിപ്പെടണമെന്നും വിവിധ മേഖലകളിൽ നിന്നും ആവശ്യം ഉയരുന്നുണ്ട്.
