ഗ്രാമങ്ങൾക്ക് ആംബുലൻസ് ജീപ്പുകൾ, ‘അമ്മ കാന്റീനുകൾ’ക്ക് പുതുജീവൻ; ജനക്ഷേമ പദ്ധതികളുമായി വിജയ് സർക്കാർ”

തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളിൽ അടിയന്തര ചികിത്സാ സേവനം കൂടുതൽ ശക്തമാക്കാൻ 40 പുതിയ ആംബുലൻസ് ജീപ്പുകൾ മുഖ്യമന്ത്രി വിജയ് ഫ്ലാഗ് ഓഫ് ചെയ്തു. 2.90 കോടി രൂപ ചെലവഴിച്ചാണ് വാഹനങ്ങൾ വാങ്ങിയത്. ഒരു വാഹനത്തിന് ഏകദേശം 7.25 ലക്ഷം രൂപ എന്ന കണക്കിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.സർക്കാരിന്റെ ചെലവുകൾ കൃത്യവും സുതാര്യവുമാണെന്ന വിലയിരുത്തലും ഇതിനോടകം ഉയരുന്നുണ്ട്. ഗ്രാമങ്ങളിലെ സാധാരണക്കാർക്ക് വേഗത്തിൽ ചികിത്സാ സഹായം എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.അതേസമയം, സംസ്ഥാനത്തെ സാധാരണ ജനങ്ങൾക്ക് വലിയ ആശ്വാസമായ ‘അമ്മ കാന്റീനുകൾ’ പൂർണ്ണമായി നവീകരിക്കാനും മുഖ്യമന്ത്രി വിജയ് നിർദേശം നൽകി. സംസ്ഥാനത്തുടനീളമുള്ള 620 അമ്മ കാന്റീനുകൾക്ക് ഇതിലൂടെ പുതുജീവൻ ലഭിക്കുമെന്നാണ് വിലയിരുത്തൽ.രാഷ്ട്രീയ പേരുമാറ്റങ്ങൾക്ക് മുതിരാതെ “അമ്മ കാന്റീൻ” എന്ന പേരുതന്നെ നിലനിർത്തിയാണ് നവീകരണം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക പ്രതിസന്ധിയും പരിപാലന കുറവും കാരണം പല സ്ഥലങ്ങളിലും കാന്റീനുകൾ നാമമാത്രമായി മാറിയിരുന്നു. അടുക്കള ഉപകരണങ്ങൾ തകരാറിലാകുകയും ശുചിത്വത്തിലും ഭക്ഷണ ഗുണനിലവാരത്തിലും പരാതികൾ ഉയരുകയും ചെയ്തിരുന്നു.പുതുക്കിപ്പണിയുന്ന പദ്ധതിയിലൂടെ തൊഴിലാളികൾക്കും സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഭക്ഷണം വീണ്ടും ലഭ്യമാക്കാനാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *