
ഗൾഫ് മേഖലയിലെ തുടരുന്ന സംഘർഷാവസ്ഥയെ തുടർന്ന് രാജ്യത്തെ സാമ്പത്തിക സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാർ അതീവ ജാഗ്രതാ നിലപാട് സ്വീകരിച്ചു. വിഷയത്തിൽ അടിയന്തര മന്ത്രിസഭാ യോഗം ഇന്ന് ഡൽഹിയിൽ ചേരും.പ്രധാനമന്ത്രി Narendra Modi അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഇന്ധനവില, ക്രൂഡ് ഓയിൽ ലഭ്യത, വിദേശ നാണ്യ വിപണി, ഇറക്കുമതി ചെലവ് എന്നിവയിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ വിശദമായി പരിശോധിക്കും. ഗൾഫ് മേഖലയിലെ അനിശ്ചിതത്വം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ നേരിട്ട് ബാധിക്കാനുള്ള സാധ്യതയാണ് പ്രധാന ആശങ്കയായി കാണുന്നത്.സാമ്പത്തിക സുരക്ഷാ വിലയിരുത്തൽ പ്രധാന അജണ്ട ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ആശ്രിതത്വം കൂടുതലായതിനാൽ, സാഹചര്യം ദീർഘകാലം തുടർന്നാൽ വിലക്കയറ്റവും നാണയപ്പെരുപ്പവും ഉയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ അടിയന്തര ഇടപെടൽ ശക്തമാക്കുന്നത്.ഉന്നതതല സമിതി സജീവംപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്ന യിക്കുന്ന ഉന്നതതല സമിതിയും വിഷയത്തിൽ നിരന്തരം അവലോകനം നടത്തുന്നു. ആഭ്യന്തര മന്ത്രി അമിത്ഷാ, ധനമന്ത്രി നിർമല സിതാരാം , പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ, എൽപിജി എന്നിവയുടെ കരുതൽ ശേഖരം നിലവിലുണ്ടെന്നും അടിയന്തര സാഹചര്യം നേരിടാൻ സർക്കാർ തയ്യാറാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.മന്ത്രിമാർക്ക് കർശന നിർദേശംഅടിയന്തര സാഹചര്യം കണക്കിലെടുത്ത് എല്ലാ കേന്ദ്രമന്ത്രിമാരും ഡൽഹിയിൽ തന്നെ തുടരണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. നിർണ്ണായക തീരുമാനങ്ങൾ ഉടൻ സ്വീകരിക്കേണ്ടതിനാൽ മന്ത്രിസഭാ അംഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ഈ നടപടി.മന്ത്രിസഭാ പുനഃസംഘടന ചർച്ചയിൽമോദി 3.0 സർക്കാരിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി മന്ത്രിസഭാ പുനഃസംഘടനയും വിപുലീകരണവും സംബന്ധിച്ച ചർച്ചകളും യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണപരമായ വിലയിരുത്തലുകൾക്ക് ശേഷം ചില മന്ത്രാലയങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.
