
കുംഭമേള വൈറൽ താരത്തിന് ഹൈക്കോടതി സംരക്ഷണം; ജീവന് ഭീഷണിയെന്ന് പെൺകുട്ടി കൊച്ചി: കുംഭമേളയിലൂടെ ശ്രദ്ധ നേടിയ 16 വയസുകാരിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനും എറണാകുളം സെൻട്രൽ പൊലീസിനും നിർദേശം നൽകി. മധ്യപ്രദേശിലേക്ക് മടങ്ങിയാൽ ദുരഭിമാനക്കൊലയുടെ ഇരയാകുമെന്ന ഭയം പെൺകുട്ടി കോടതിയെ അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ മധ്യപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാഹത്തിന്റെ നിയമസാധുതയും പ്രായവുമായി ബന്ധപ്പെട്ട രേഖകളിലെ പൊരുത്തക്കേടുകളും പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, പെൺകുട്ടിക്ക് ആവശ്യമായ സുരക്ഷ നൽകാൻ തയ്യാറാണെന്ന് മധ്യപ്രദേശ് പൊലീസും കോടതിയെ അറിയിച്ചു.:
