ട്രോളിങ് നിരോധനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം – ജില്ലാ കലക്ടര്‍

കോഴിക്കോട്: ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ നിലവില്‍ വരുന്ന ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിലെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.അപകടസാധ്യതകള്‍ അവഗണിച്ച് കടലില്‍ പോകരുതെന്നും, നിര്‍ത്തിയിടുന്ന ബോട്ടുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. നിരോധനകാലത്ത് വകുപ്പുകളുടെ ഏകോപിത പ്രവര്‍ത്തനം ഉറപ്പാക്കുമെന്നും ഹാര്‍ബര്‍ ശുചീകരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അവര്‍ പറഞ്ഞു.കടല്‍ സുരക്ഷയ്ക്കായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ബേപ്പൂരില്‍ ആരംഭിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി തീരങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് ബോട്ടുകള്‍ പട്രോളിംഗിനായി വിന്യസിക്കും. ചോമ്പാല്‍ ബേസ് കേന്ദ്രമായി മറൈന്‍ റെസ്‌ക്യൂ യൂണിറ്റും പ്രവര്‍ത്തിക്കും.ഹാര്‍ബറുകളില്‍ ആംബുലന്‍സ് സംവിധാനം, സിഗ്നല്‍ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി, അടിയന്തര ചികിത്സ സൗകര്യം, സാമ്പത്തിക സഹായങ്ങളുടെ വേഗത്തിലുള്ള വിതരണം എന്നിവ ഉറപ്പാക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.ക്യാപ്ഷന്‍: ട്രോളിങ് നിരോധന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കോഴിക്കോട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം.

Leave a Reply

Your email address will not be published. Required fields are marked *