താമരശ്ശേരി ചുരത്തില്‍ യുവാവിനെ പെരുമ്പാമ്പ് കടിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ റോഡിന് നടുവില്‍ കിടന്നിരുന്ന പെരുമ്പാമ്പിനെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് കടിയേറ്റു. കല്‍പ്പറ്റ സ്വദേശിയായ ആസാദിനാണ് കടിയേറ്റത്.ചുരത്തിലെ ഒമ്പതാം വളവിന് സമീപമാണ് സംഭവം നടന്നത്. റോഡില്‍ പെരുമ്പാമ്പ് കിടന്നതിനെ തുടര്‍ന്ന് ഗതാഗത തടസ്സം അനുഭവപ്പെട്ടിരുന്നു. ഇതോടെ കാറില്‍ നിന്നും ഇറങ്ങിയ ആസാദ് പാമ്പിനെ റോഡില്‍നിന്ന് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു.ഇതിനിടെയാണ് പെരുമ്പാമ്പ് യുവാവിന്റെ കൈയില്‍ കടിച്ചത്. കടിയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് പ്രദേശവാസികളും യാത്രക്കാരും ചേര്‍ന്ന് പാമ്പിനെ സുരക്ഷിതമായി മാറ്റി.വന്യജീവികളെ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചവരുടെ സഹായം തേടണമെന്നും, ഇത്തരം സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ സ്വമേധയാ ഇടപെടുന്നത് അപകടകരമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *