നന്നായി പ്രതിഷേധിച്ചോളൂ’; കോക്രോച്ച് ജനതാ പാർട്ടിക്ക് പ്രത്യേക അനുമതി നൽകി ഡൽഹി പോലീസ്.

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചകൾക്കുമെതിരെ ഡൽഹിയിലെ ജന്തർ മന്ദിറിൽ പ്രതിഷേധ പരിപാടിയുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). അമേരിക്കയിലെ ബോസ്റ്റണിൽ നിന്ന് ഇന്ന് രാവിലെ ഡൽഹിയിലെത്തിയ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.നീറ്റ്, സി.ബി.എസ്.ഇ, സി.യു.ഇ.ടി. ഉൾപ്പെടെയുള്ള ദേശീയതല പരീക്ഷകളിൽ ആവർത്തിച്ച് ഉയരുന്ന ക്രമക്കേടുകൾ വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയെന്ന് ആരോപിച്ചാണ് സമരം സംഘടിപ്പിക്കുന്നത്. പരീക്ഷാ തട്ടിപ്പുകളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചതായി പാർട്ടി നേതൃത്വം വ്യക്തമാക്കി.സാധാരണയായി ഡൽഹിയിൽ പൊതുപ്രതിഷേധങ്ങൾക്ക് ഏഴ് ദിവസം മുമ്പ് അനുമതി തേടണമെന്നതാണ് നിലവിലെ ചട്ടം. എന്നാൽ ഇന്ന് രാവിലെ ഡൽഹിയിലെത്തിയ അഭിജീത് ദിപ്കെ നേരിട്ട് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധത്തിന് അനുമതി അഭ്യർഥിക്കുകയായിരുന്നു.പതിവ് നടപടിക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഡൽഹി പോലീസ് സിജെപിക്ക് ജന്തർ മന്ദിറിൽ പ്രതിഷേധം നടത്താൻ പ്രത്യേക ഇളവോടെ അനുമതി നൽകിയതായാണ് റിപ്പോർട്ട്. ഇതോടെയാണ് പ്രതിഷേധ പരിപാടി ശ്രദ്ധേയമായത്.രാജ്യത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഭാവി സംരക്ഷിക്കണമെന്നും പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *