നിപ സമ്പർക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്.

നിപ: രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണൽ ആൻ്റിബോഡി മരുന്ന് നൽകി; സമ്പർക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്.കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലവിൽ ചികിത്സയിലുള്ള നിപ രോഗി വെൻ്റിലേറ്ററിൽ തുടരുകയാണ്. ഐ.സി.എം.ആർ മാനദണ്ഡപ്രകാരം രണ്ടാം ഡോസ് മോണോക്ളോണൽ ആൻ്റിബോഡി രോഗിക്ക് നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗബാധിതൻ്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് മന്ത്രി അറിയിച്ചു.നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 7 പേരിൽ രോഗിയുടെ ഏറ്റവുംഅടുത്ത ബന്ധുക്കളായ രണ്ടുപേരെ രോഗലക്ഷണങ്ങൾ മാറിയതിനെത്തുടർന്നു ഇന്ന്ഡിസ്‌ചാർജ് ചെയ്തു. ഇവരുടെ പരിശോധനാഫലം നേരത്തെ നെഗറ്റീവ് ആയിരുന്നു.അതിനിടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് ക്വാറൻ്റെനിൽ കഴിയുകയായിരുന്ന രോഗിയുടെഅടുത്ത ബന്ധു കൂടിയായ ഒരാളെ നിരീക്ഷണത്തിനായി ഇന്ന് (ജൂൺ15) മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. നിലവിൽ ആകെ 6 പേർ ഇപ്പോൾ ആശുപത്രിയിൽനിരീക്ഷണത്തിലുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെസാമ്പിൾ കൂടി ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ജില്ലയിൽ പുതിയ നിപ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യുകയോ സമ്പർക്കപ്പട്ടികയിൽപുതുതായി ആരെയും ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല . നിലവിൽ സമ്പർക്കപ്പട്ടികയിൽ103 പേരാണുള്ളത്. ഇതിൽ 4 പേർ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപെട്ടവരും 14 പേർഉയർന്ന റിസ്ക് വിഭാഗത്തിൽപെട്ടവരും 85 പേർ കുറഞ്ഞ വിഭാഗത്തിൽപ്പെട്ടവരും ആണ്.സമ്പർക്ക പട്ടികയിൽ 45 പേർ ആരോഗ്യപ്രവർത്തകരാണ്.നിപ നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയ കേന്ദ്ര സംഘം രോഗബാധിതൻ ആദ്യം ചികിത്സ തേടിയ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തി.രോഗബാധ റിപ്പോർട്ട് ചെയ്‌ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 46 വീടുകളിൽ കൂടി ഇന്ന് ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു.’

Leave a Reply

Your email address will not be published. Required fields are marked *