മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ച് ജീവനക്കാർ; അനധികൃത സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധം.

മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ച് ജീവനക്കാർ; അനധികൃത സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധംWritingകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവനക്കാരെ അനധികൃതമായി സ്ഥലംമാറ്റുന്നുവെന്നാരോപിച്ച് ജീവനക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു. മെഡിക്കൽ കോളേജ് ക്ലർക്ക് ദീപേഷിനെ ചട്ടങ്ങൾ പാലിക്കാതെയാണ് സ്ഥലംമാറ്റിയതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ നിരവധി ജീവനക്കാർ പങ്കെടുത്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ദൈത്യേന്ദ്ര കുമാർ സമരം ഉദ്ഘാടനം ചെയ്തു.ഭരണമാറ്റത്തിന് പിന്നാലെ ചട്ടപ്രകാരമല്ലാത്ത രീതിയിൽ ജീവനക്കാരെ സ്ഥലംമാറ്റുന്ന നടപടി വ്യാപകമാകുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം സ്ഥലംമാറ്റങ്ങൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് നടക്കുന്നതെന്നും ദൈത്യേന്ദ്ര കുമാർ കുറ്റപ്പെടുത്തി.അനധികൃത സ്ഥലംമാറ്റ നടപടികൾ പിൻവലിക്കുകയും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *