അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് ലൈംഗികാതിക്രമം; യുവാവിനെതിരെ പോക്സോ കേസ്:

കൊച്ചിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവത്തിൽ 20 വയസുകാരനായ യുവാവിനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.അങ്കണവാടിയിൽ വച്ചാണ് കുട്ടി അതിക്രമത്തിനിരയായതെന്നാണ് പരാതി. ഇവിടെ സ്ഥിരമായി എത്തിയിരുന്ന യുവാവാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടി ശുചിമുറിയിൽ പോകുമ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ വിശദമായി ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.സംഭവത്തെ തുടർന്ന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ പ്രതി ഒളിവിലാണെന്നും ഇയാളെ കണ്ടെത്തുന്നതിനായി വ്യാപക തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *