അതീവ സുരക്ഷാ മേഖലയിലെ റെയിൽപാളം കാണാതായി; വില്ലിങ്ഡൺ ഐലൻഡിൽ ദുരൂഹ സംഭവം

കൊച്ചി: അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിൽ അര കിലോമീറ്ററോളം നീളമുള്ള റെയിൽപാളം കാണാതായ സംഭവത്തിൽ ദുരൂഹത ശക്തമാകുന്നു. ഉപയോഗത്തിലില്ലാതിരുന്ന റെയിൽ ട്രാക്കിന്റെ ഭാഗങ്ങൾ മുറിച്ചുമാറ്റി കടത്തിക്കൊണ്ടുപോയതാണെന്നാണ് പ്രാഥമിക നിഗമനം.

വല്ലാർപാടം ടെർമിനൽ നിലവിൽ വന്നതിന് ശേഷം ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണ് നഷ്ടമായത്. വർഷങ്ങളായി ചരക്കുനീക്കം ഇല്ലാതിരുന്നതിനാൽ ട്രാക്ക് കാടുമൂടിക്കിടക്കുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

ക്യു-9 ബർത്തിൽ നിന്ന് ടാറ്റാ ടെറ്റ്ലി വരെയുള്ള ഭാഗത്തെ ഉരുക്കു പാളങ്ങളാണ് കാണാതായത്. ടാറ്റാ ടെറ്റ്ലിയുടെ മുന്നിലൂടെ ഹാർബർ ടെർമിനസ് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന് കുറുകെ കടന്നുപോകുന്ന പാതയിലായിരുന്നു ഈ ട്രാക്ക്.

പുറത്തുനിന്നുള്ളവർക്ക് അനുമതിയില്ലാതെ പ്രവേശിക്കാൻ കഴിയാത്ത മേഖലയാണിത്. സി.ഐ.എസ്.എഫ് ഉൾപ്പെടെയുള്ള സുരക്ഷാ സേനയുടെ കാവലുള്ള പ്രദേശത്തുനിന്ന് വൻതുക വിലമതിക്കുന്ന ലോഹഭാഗങ്ങൾ കടത്തിക്കൊണ്ടുപോയത് സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.

മുമ്പ് വെള്ളൂരിലെ എച്ച്.എൻ.എല്ലിലേക്കുള്ള കൽക്കരി ഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന ഈ ട്രാക്കിന്റെ പരിപാലന ചുമതല തുറമുഖ അതോറിറ്റിക്കാണ്. സംഭവത്തിൽ തുറമുഖ അതോറിറ്റി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ പൊലീസിൽ ഔദ്യോഗിക പരാതി നൽകിയിട്ടില്ല.

ക്യാപ്ഷൻ:
വില്ലിങ്ഡൺ ഐലൻഡിലെ അതീവ സുരക്ഷാ മേഖലയിലെ ഉപയോഗശൂന്യമായ റെയിൽപാളത്തിന്റെ അര കിലോമീറ്ററോളം ഭാഗം ദുരൂഹ സാഹചര്യത്തിൽ കാണാതായി; അന്വേഷണം ആരംഭിച്ചു.

കൊച്ചി: അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിൽ അര കിലോമീറ്ററോളം നീളമുള്ള റെയിൽപാളം കാണാതായ സംഭവത്തിൽ ദുരൂഹത ശക്തമാകുന്നു. ഉപയോഗത്തിലില്ലാതിരുന്ന റെയിൽ ട്രാക്കിന്റെ ഭാഗങ്ങൾ മുറിച്ചുമാറ്റി കടത്തിക്കൊണ്ടുപോയതാണെന്നാണ് പ്രാഥമിക നിഗമനം.വല്ലാർപാടം ടെർമിനൽ നിലവിൽ വന്നതിന് ശേഷം ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണ് നഷ്ടമായത്. വർഷങ്ങളായി ചരക്കുനീക്കം ഇല്ലാതിരുന്നതിനാൽ ട്രാക്ക് കാടുമൂടിക്കിടക്കുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.ക്യു-9 ബർത്തിൽ നിന്ന് ടാറ്റാ ടെറ്റ്ലി വരെയുള്ള ഭാഗത്തെ ഉരുക്കു പാളങ്ങളാണ് കാണാതായത്. ടാറ്റാ ടെറ്റ്ലിയുടെ മുന്നിലൂടെ ഹാർബർ ടെർമിനസ് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന് കുറുകെ കടന്നുപോകുന്ന പാതയിലായിരുന്നു ഈ ട്രാക്ക്.പുറത്തുനിന്നുള്ളവർക്ക് അനുമതിയില്ലാതെ പ്രവേശിക്കാൻ കഴിയാത്ത മേഖലയാണിത്. സി.ഐ.എസ്.എഫ് ഉൾപ്പെടെയുള്ള സുരക്ഷാ സേനയുടെ കാവലുള്ള പ്രദേശത്തുനിന്ന് വൻതുക വിലമതിക്കുന്ന ലോഹഭാഗങ്ങൾ കടത്തിക്കൊണ്ടുപോയത് സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.മുമ്പ് വെള്ളൂരിലെ എച്ച്.എൻ.എല്ലിലേക്കുള്ള കൽക്കരി ഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന ഈ ട്രാക്കിന്റെ പരിപാലന ചുമതല തുറമുഖ അതോറിറ്റിക്കാണ്. സംഭവത്തിൽ തുറമുഖ അതോറിറ്റി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ പൊലീസിൽ ഔദ്യോഗിക പരാതി നൽകിയിട്ടില്ല.ക്യാപ്ഷൻ:വില്ലിങ്ഡൺ ഐലൻഡിലെ അതീവ സുരക്ഷാ മേഖലയിലെ ഉപയോഗശൂന്യമായ റെയിൽപാളത്തിന്റെ അര കിലോമീറ്ററോളം ഭാഗം ദുരൂഹ സാഹചര്യത്തിൽ കാണാതായി; അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *