ആർ.എസ്.എസ് വേദിയിൽ വി.സിമാർ; മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

ആർ.എസ്.എസ് ശതാബ്ദി പരിപാടിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് ഗുരുതരമായ വീഴ്ചയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർ പദവിയുടെ അന്തസിനും യോജിക്കാത്ത നടപടിയാണിതെന്നും, തീവ്ര വർഗീയത പ്രചരിപ്പിക്കുന്ന സംഘടനയുടെ വേദിയിൽ പങ്കെടുത്തത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വൈസ് ചാൻസലർമാരും കേരള ജനതയോട് മാപ്പ് പറയണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

#VDSatheesan #RSS #MohanBhagwat #KeralaPolitics #KeralaNews #NewsUpdate #BreakingNews

Leave a Reply

Your email address will not be published. Required fields are marked *