ഓപ്പറേഷൻ തൂഫാൻ: കോഴിക്കോട് സിറ്റി ജില്ലാതല ഉദ്ഘാടനം ജൂൺ 5ന്; വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തൈ നട്ടുപിടിപ്പിക്കും

കോഴിക്കോട്: കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ഏറ്റവും പുതിയ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ – ദി നർക്കോ ഹണ്ട്’ പദ്ധതിയുടെ കോഴിക്കോട് സിറ്റി ജില്ലാതല ഉദ്ഘാടനം ജൂൺ 5-ന് രാവിലെ 10 മണിക്ക് കോഴിക്കോട് ലയോള സ്കൂളിൽ നടക്കും.പരിപാടി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്യും.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയുടെ ഭാഗമായി കോഴിക്കോട് സിറ്റി ജില്ലയിൽ ‘സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്’ പ്രവർത്തിക്കുന്ന എല്ലാ വിദ്യാലയങ്ങളിലും ‘സ്കൂൾ പ്ലാന്റ് എഗൈൻസ്റ്റ് ഡ്രഗ്’ (SPAD) എന്ന പേരിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും.വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പോലീസ് അധികൃതർ അറിയിച്ചു. ലഹരിക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങളും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും ഒരുമിപ്പിക്കുന്ന മാതൃകാപരമായ പദ്ധതിയായാണ് ‘SPAD’ നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *