കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഇന്ന് പവന് ₹1000 കൂടി

: തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഗ്രാമിന് ₹125യും പവന് ₹1000യും വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില ₹13,475 ആയി ഉയർന്നു. പവൻ വില ₹1,07,800ലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ₹11,075യാണ് ഇന്നത്തെ വില.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇടിവ് രേഖപ്പെടുത്തിയിരുന്ന സ്വർണവില ബുധനാഴ്ച മുതൽ വീണ്ടും ഉയരാൻ തുടങ്ങി. രണ്ട് ദിവസത്തിനിടെ മാത്രം പവൻ വിലയിൽ ₹3,560യുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ രാവിലെ ഗ്രാമിന് ₹13,180യും പവന് ₹1,05,440യുമായിരുന്നു വില. വൈകീട്ടോടെ ഗ്രാമിന് ₹170യും പവന് ₹1,360യും കൂടി വില ഉയർന്നിരുന്നു.ആഗോള വിപണിയിൽ സ്വർണവില ഉയർന്നതാണ് കേരളത്തിലും വിലക്കയറ്റത്തിന് പ്രധാന കാരണമായത്. തുടർച്ചയായ നാല് ആഴ്ചകളിലെ ഇടിവിന് ശേഷമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണം വീണ്ടും കുതിപ്പ് തുടങ്ങിയത്. ഔൺസിന് 4,060 ഡോളറിലുണ്ടായിരുന്ന സ്വർണം ഇപ്പോൾ 4,180 ഡോളറിലേക്കാണ് ഉയർന്നത്.സ്വർണത്തോടൊപ്പം മറ്റ് വിലപ്പെട്ട ലോഹങ്ങൾക്കും വില വർധിച്ചു. വെള്ളി വില 0.5 ശതമാനം ഉയർന്ന് ഔൺസിന് 61.28 ഡോളറിലെത്തി. പ്ലാറ്റിനം 1.1 ശതമാനം വർധിച്ച് 1,634.30 ഡോളറിലും പലേഡിയം 0.2 ശതമാനം ഉയർന്ന് 1,270.25 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *