
ബിജെപി ദേശീയ നേതൃത്വത്തിന്റെ പരിഗണനയിൽ കേരളത്തിൽ നിന്നുള്ള യുവ നേതാവ് Anil Antony ഉണ്ടെന്ന സൂചനകൾ ശക്തമാകുന്നു. കേന്ദ്ര സഹമന്ത്രിയായ George Kurian പകരം ഒഴിവ് വരുന്ന സ്ഥാനത്തേക്ക് അനിൽ ആന്റണിയെ പരിഗണിക്കുന്നതായാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.ഇതുസംബന്ധിച്ച് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വവുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അനിൽ ആന്റണിക്ക് ആദ്യം രാജ്യസഭാ അംഗത്വം നൽകുകയും തുടർന്ന് കേന്ദ്രമന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യാനാണ് ആലോചനയെന്നാണ് സൂചന.പ്രതിരോധ വകുപ്പിലെ സഹമന്ത്രിസ്ഥാനത്തേക്കും അനിൽ ആന്റണിയുടെ പേര് പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപി മുന്നോട്ടുവച്ച “ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്” (One Nation, One Election) പദ്ധതിയുടെ കോർഡിനേറ്റർ എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ചുവരുന്നത് കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധ നേടിയതായി വിലയിരുത്തപ്പെടുന്നു.അതേസമയം, മുതിർന്ന ബിജെപി നേതാവ് P. K. കൃഷ്ണദാസ്ന് ഗവർണർ പദവി നൽകുന്നതും പാർട്ടി നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചനaa
