വയനാട്ടിൽ വീണ്ടും ഒരു ജീവൻ കൂടി കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞു

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ജീവൻ നഷ്ടമായി.

വയനാട്ടിൽ മനുഷ്യ–വന്യജീവി സംഘർഷം വീണ്ടും ദാരുണാന്ത്യത്തിൽ. തിരുനെല്ലി കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തോട്ടം തൊഴിലാളി രാജു (65) ചികിത്സയ്ക്കിടെ മരിച്ചു.രാവിലെ പ്രദേശത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെയാണ് രാജു ആക്രമണത്തിനിരയായത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കാട്ടാന ശല്യം തുടർച്ചയായി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യത്തിൽ കൂടുതൽ ഫലപ്രദമായ നടപടികൾ ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *