കേന്ദ്ര മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് വിവിധ പേരുകൾ ഉയരുന്നതിനിടെയാണ് കെ. സുരേന്ദ്രന്റെ പ്രതികരണം

🟠 കേന്ദ്രമന്ത്രിയാകുമോ? പ്രതികരണവുമായി കെ. സുരേന്ദ്രൻ കേന്ദ്ര മന്ത്രിസഭയിലേക്ക് താൻ പരിഗണിക്കപ്പെടുമെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ച് ബിജെപി നേതാവ് K. സുരേന്ദ്രൻ . എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും ഓൺലൈൻ മാധ്യമങ്ങളിലോ മാധ്യമപ്രവർത്തകർ എഴുതുന്ന റിപ്പോർട്ടുകളിലോ നോക്കിയല്ല പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.മാധ്യമങ്ങളിൽ വന്ന അഭ്യൂഹങ്ങൾക്ക് വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്നും മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച തീരുമാനങ്ങൾ പാർട്ടി നേതൃത്വവും പ്രധാനമന്ത്രിയും ചേർന്നാണ് എടുക്കുന്നതെന്നും സുരേന്ദ്രൻ സൂചിപ്പിച്ചു.

.#KSurendran #BJP #NarendraModi #UnionCabinet #KeralaPolitics #PoliticalNews

Leave a Reply

Your email address will not be published. Required fields are marked *