കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു; ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിനും വിലക്ക്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപകമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. ഇന്നും (ജൂൺ 22) നാളെയും (ജൂൺ 23) ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് (ജൂൺ 22) യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. നാളെ (ജൂൺ 23) യെല്ലോ അലർട്ട്: കണ്ണൂർ, കാസർഗോഡ് ജില്ലകൾ. ജൂൺ 25 മുതൽ 28 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും IMD അറിയിച്ചു. ചിലയിടങ്ങളിൽ 24 മണിക്കൂറിൽ 7 മുതൽ 11 സെ.മീ വരെ മഴ ലഭിക്കാനിടയുണ്ട്. 🎣 മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് അറബിക്കടലിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *