
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് ബാധയുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് ജാഗ്രത ശക്തമാക്കി. സംഭവത്തെ തുടർന്നു 24 മണിക്കൂർ പ്രത്യേക നിരീക്ഷണവും ജാഗ്രതാ നിർദ്ദേശവും വിമാനത്താവള അതോറിറ്റി പുറപ്പെടുവിച്ചു.വിദേശത്തുനിന്നെത്തിയ ഒരു യാത്രക്കാരനുമായി ബന്ധപ്പെട്ട ആരോഗ്യ സംശയങ്ങളാണ് ആശങ്കയ്ക്ക് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായി ഔദ്യോഗികമായി ആരോഗ്യ വകുപ്പ് ഇതുവരെ അറിയിച്ചിട്ടില്ല.വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗത്തിനും സുരക്ഷാ വിഭാഗത്തിനും അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രക്കാരുടെ ആരോഗ്യ പരിശോധന ശക്തമാക്കിയതോടൊപ്പം സംശയാസ്പദരായവരെ പ്രത്യേക നിരീക്ഷണത്തിലാക്കാനുള്ള നടപടികളും ആരംഭിച്ചു.സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര ആരോഗ്യ ഏജൻസികളും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
