സമയക്രമ തർക്കം; കോഴിക്കോട് കോട്ടൂളിയിൽ നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ച് സ്വകാര്യ ബസ് ജീവനക്കാർ

സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്വകാര്യ ബസുകൾ നടുറോഡിൽ കൂട്ടിയിടിപ്പിച്ച് ജീവനക്കാർ. കോഴിക്കോട് കോട്ടൂളിയിലായിരുന്നു സംഭവം. ഇന്ന് രാവിലെയോടെയായിരുന്നു സംഘർഷാവസ്ഥ സൃഷ്ടിച്ച സംഭവം നടന്നത്.ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് സ്വകാര്യ ബസുകളുടെ ജീവനക്കാരാണ് സമയക്രമ പ്രശ്നത്തെ തുടർന്ന് തമ്മിൽ വാക്കേറ്റത്തിലേർപ്പെട്ടത്. പിന്നാലെ ബസുകൾ പരസ്പരം ഇടിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസ്സവും ഉണ്ടായി.സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരും മറ്റ് യാത്രക്കാരും ഇടപെട്ട് സ്ഥിതി നിയന്ത്രിക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസും സ്ഥലത്തെത്തി കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കി. സംഭവത്തിൽ ഇരുബസുകൾക്കും ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചതായാണ് വിവരം.ബസ് ജീവനക്കാരുടെ അപകടകരമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇൻസ്റ്റഗ്രാമിൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *