കോഴിക്കോട് നഗരത്തിൽ ഓട്ടോ-റാപ്പിഡോ ഡ്രൈവർമാർ തമ്മിൽ സംഘർഷം; നിരക്ക് വിവാദവും ചർച്ചയാകുന്നു

കോഴിക്കോട്: നഗരത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരും റാപ്പിഡോ ഓടിക്കുന്ന യുവാക്കളും തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതായി പരാതി. രാത്രിയിൽ റാപ്പിഡോ സർവീസ് നടത്തിയതിനെ തുടർന്നാണ് തങ്ങളെ ഒരു വിഭാഗം ഓട്ടോറിക്ഷാ ഡ്രൈവർമാർ മർദിച്ചതെന്ന് റാപ്പിഡോ ഡ്രൈവർമാർ ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.സംഭവത്തിന് പിന്നാലെ ഓൺലൈൻ യാത്രാസേവനങ്ങളെയും പരമ്പരാഗത ഓട്ടോറിക്ഷാ സർവീസുകളെയും ചൊല്ലിയുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ശക്തമായി. യാത്രക്കാർക്ക് ഇഷ്ടമുള്ള സേവനം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും, കുറഞ്ഞ നിരക്കും സൗകര്യവും ലഭിക്കുന്നതിനാലാണ് പലരും റാപ്പിഡോ, ഉബർ തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കുന്നതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.അതേസമയം, ഓൺലൈൻ ടാക്സി-ബൈക്ക് സേവനങ്ങൾ പരമ്പരാഗത ഓട്ടോറിക്ഷാ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആശങ്കയും ഓട്ടോറിക്ഷാ തൊഴിലാളികൾ നേരത്തെ തന്നെ ഉയർത്തിയിരുന്നു. സംഭവത്തിൽ ഇരുപക്ഷത്തിന്റെയും പരാതികൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *