
കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ഫറോക്ക്, പുതിയങ്ങാടി, ചങ്ങരോത്ത് എന്നീ പ്രദേശങ്ങളിലായി മൂന്ന് പേർക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.പുതിയങ്ങാടിയിൽ അഞ്ച് വയസ്സുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതർ ചികിത്സയിൽ കഴിയുകയാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ നിരീക്ഷണത്തിലാക്കിയതായും കുടിവെള്ള സ്രോതസുകളും ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളും പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.ഷിഗല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരാൻ സാധ്യതയുള്ളതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.
#Shigella #Kozhikode #Faroke #Puthiyangadi #Changaroth #HealthAlert #KeralaHealth #MalayalamNews #BreakingNews
