
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന വി.ഡി. സതീശൻ സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘പ്രിയദർശിനി’ ഉദ്ഘാടന ദിവസം തന്നെ നിയമപരമായ വെല്ലുവിളി നേരിടുന്നു. പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു.പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് ആവശ്യമായ പഠനങ്ങളും സാമ്പത്തിക-സാമൂഹിക വിലയിരുത്തലുകളും നടത്തിയിട്ടില്ലെന്നും, തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിനായി സർക്കാർ തിടുക്കത്തിൽ പദ്ധതി നടപ്പാക്കിയതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.സ്ത്രീകൾക്ക് മാത്രമായി സൗജന്യ യാത്ര അനുവദിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഉറപ്പുനൽകുന്ന സമത്വ തത്വത്തിന് വിരുദ്ധമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ലിംഗത്തിന്റെ അടിസ്ഥാനത്തിൽ യാത്രാ ആനുകൂല്യം നൽകുന്നത് വിവേചനപരമാണെന്നും ഹർജിയിൽ വാദമുണ്ട്.സംസ്ഥാന സർക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതികളിൽ ഏറെ ശ്രദ്ധ നേടിയ ‘പ്രിയദർശിനി’ പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതോടെ വിഷയത്തിൽ നിയമപരമായ ചർച്ചകൾ ശക്തമാകുമെന്നാണ് വിലയിരുത്തൽ.
#Priyadarshini #KSRTC #FreeTravel #KeralaHighCourt #VDSatheesanGovernment #KeralaNews #WomenEmpowerment #PublicInterestLitigation #KeralaPolitics #MalayalamNews
