
ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കും: അൻസിബ ഹസൻ നടൻ ടിനി ടോമിനെതിരെ പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാത്ത പക്ഷം കോടതിയെ സമീപിക്കുമെന്ന് നടി അൻസിബ ഹസൻ. തനിക്കെതിരെ നടത്തിയതായി ആരോപിക്കുന്ന പരാമർശങ്ങൾ അപകീർത്തികരമാണെന്നും നിയമനടപടി സ്വീകരിക്കണമെന്നുമാണ് അൻസിബയുടെ ആവശ്യം.സംഭവവുമായി ബന്ധപ്പെട്ട് അൻസിബയുടെ മൊഴി രേഖപ്പെടുത്തിയ കടവന്ത്ര പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ പ്രകാരം, ഇത് പരാതിക്കാരി നേരിട്ട് ഫയൽ ചെയ്യേണ്ട അപകീർത്തി കേസിന്റെ പരിധിയിൽപ്പെടുന്ന വിഷയമാണെന്നാണ് സൂചന. അതിനാൽ പൊലീസ് നേരിട്ട് കേസ് രജിസ്റ്റർ ചെയ്യുമോ, അല്ലെങ്കിൽ സ്വകാര്യ പരാതി നൽകാൻ നിർദേശിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.വിഷയത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ട്. :”
