
വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം റോഡില്‍ എട്ടാം വളവിന് സമീപം റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു. തുടര്‍ച്ചയായ കനത്ത മഴയെ തുടര്‍ന്നാണ് റോഡിന്റെ വശം ഇടിഞ്ഞ് അപകടസാധ്യത ഉയര്‍ന്നത്.
സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ഈ ഭാഗത്ത് വാഹനങ്ങള്‍ കടത്തിവിടുന്നത് നിയന്ത്രിച്ചിരിക്കുകയാണ്. റോഡിന്റെ സ്ഥിരത പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും, കഴിയുമെങ്കില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
