കോഴിക്കോട് | നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി കേന്ദ്ര സംഘമായ NIC–ICMR സംഘം കോഴിക്കോട് എത്തി. സംഘം ഇന്ന് രാവിലെ Indian Council of Medical Research-ന്റെയും NIC-യുടെയും നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്.സംഘം ആദ്യം ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട്സ ന്ദർശിച്ച് രോഗനിലയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി. തുടർന്ന് കോഴിക്കോട് കളക്ടറേറ്റിൽ ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ് അധികൃതർ എന്നിവരുമായി അവലോകന യോഗം നടത്തും.ആദ്യഘട്ട പരിശോധന ഫലങ്ങളിൽ മൂന്ന് പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.വൈറസ് വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനും സമ്പർക്കപ്പട്ടിക വിപുലമായി പരിശോധിക്കാനും കേന്ദ്രസംഘം വിശദമായ പഠനം നടത്തുമെന്ന് റിപ്പോർട്ടുണ്ട്.— കോഴിക്കോട് കോഴിക്കോട് ജില്ലയിൽ ആരോഗ്യ ജാഗ്രത തുടരുന്നു.
