
വയനാട് | ഷിഗെല്ല വ്യാപനത്തെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ കർശന പരിശോധനയിൽ വയനാട്ടിലെ വിവിധ പ്രദേശങ്ങളിലായി നിരവധി തട്ടുകടകളും ഷവർമ വിൽപ്പന യൂണിറ്റുകളും അടച്ചുപൂട്ടി.വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തനം കണ്ടെത്തിയതിനെ തുടർന്ന് ബുത്തേരിയിൽ മാത്രം 8 തട്ടുകടകളും 5 ഷവർമ യൂണിറ്റുകളും അടപ്പിച്ചതായി അധികൃതർ അറിയിച്ചു. ഗാന്ധിജംഗ്ഷനിലെ 3 തട്ടുകടകൾ, ചുള്ളിയോട് റോഡ്, ചുങ്കത്ത് ഈസ്റ്റേൺ ടൂറിസ്റ്റ് ഹോമിന് സമീപം, ഉഡുപ്പി ഹോട്ടൽ പരിസരം എന്നിവിടങ്ങളിലെ തട്ടുകടകൾക്കും കോട്ടക്കുന്ന് മേഖലയിൽ പ്രവർത്തിച്ചിരുന്ന 2 തട്ടുകടകൾക്കും നടപടി സ്വീകരിച്ചു.കൂടാതെ ജഫ്സ ബേക്ക്സ്, ഫേമസ് ബേക്ക്സ്, സ്പൈസി കഫ്തീരിയ, ഇന്ത്യൻ ബേക്കറി ആൻഡ് റെസ്റ്റോറന്റ്, സിറ്റി ബേക്സ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഷവർമ വിൽപ്പന നടത്തിയിരുന്ന യൂണിറ്റുകളും ആരോഗ്യവകുപ്പ് അടച്ചുപൂട്ടി.ഷിഗെല്ല വ്യാപനം തടയുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.— വയനാട് വയനാട് മേഖലയിൽ ആരോഗ്യ ജാഗ്രത തുടരുന്നു.
