പാലാഴി അത്താണിയിൽ ലഹരി വേട്ട; 6.6 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

പന്തീരാങ്കാവ് പോലീസിന്റെ നേതൃത്വത്തിൽ പാലാഴി അത്താണിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ 6.6 ഗ്രാം എംഡിഎംഎ പിടികൂടി. ഇന്നലെ രാത്രി നടന്ന പരിശോധനയിൽ സംശയാസ്പദ സാഹചര്യത്തിൽ എത്തിയ കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

പരിശോധനയിൽ കാറിൽ നിന്ന് വിപണിയിൽ ഏകദേശം 20,000 രൂപ വിലമതിക്കുന്ന എംഡിഎംഎ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പിടിയിലായവർ: ▪️ നിഷാം അലി (അത്താണിക്കൽ, പാലാഴി)
▪️ ഫർഹാൻ (മീത്തൽ, തവിട്ടേരിപാറ, വെള്ളിപ്പറമ്പ്)
▪️ റിയാസ് (നടുവത്ത് ചാലിൽ, കുഴിമണ്ണ, എടവണ്ണപ്പാറ)

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ലഹരി വ്യാപനത്തിനെതിരെ വരും ദിവസങ്ങളിലും ശക്തമായ പരിശോധനകളും അന്വേഷണങ്ങളും തുടരുമെന്ന് പന്തീരാങ്കാവ് എസ്.ഐ. നിതിൻ അറിയിച്ചു.

#Palazhi #MDMA #DrugBust #PantheerankavuPolice #Kozhikode #KeralaPolice #AntiDrugDrive #KeralaNews

Leave a Reply

Your email address will not be published. Required fields are marked *