
തൃശൂർ മാള പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്ഒയായ R. Rajesh നെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാളയിലെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.കൊല്ലം ജില്ലയിലെ Sooranad സ്വദേശിയായ രാജേഷ് രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് ജോലിയിൽ പ്രവേശിക്കാനിരിക്കെയായിരുന്നു സംഭവം. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.ആത്മഹത്യാക്കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. രാജേഷിന്റെ ഭാര്യയ്ക്ക് അടുത്തിടെ വാഹനാപകടത്തിൽ പരിക്കേറ്റിരുന്നുവെന്നും വിവരമുണ്ട്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.സഹായം ആവശ്യമാണെങ്കിൽ: ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളോ മാനസിക പ്രതിസന്ധിയോ നേരിടുന്നവർ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ മാനസികാരോഗ്യ വിദഗ്ധരെയോ അടിയന്തരമായി സമീപിക്കുക. ഇന്ത്യയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലിമനസ് ഹെൽപ്‌ലൈൻ നമ്പർ 14416 അല്ലെങ്കിൽ 1-800-891-4416 ലഭ്യമാണ്.#Thrissur #Mala #KeralaPolice #Rajesh #BreakingNews #KeralaNews
