
ഫറോക്കിൽ ഫൈബർ വള്ളത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചുഭക്ഷണം പാകം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഒരാളുടെ നില ഗുരുതരം. ഫറോക്ക് പഴയ പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ഫൈബർ വള്ളത്തിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. മരിച്ചവർ തിരുവനന്തപുരം സ്വദേശികളാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.അപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ സുനിലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടൻ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിവരികയാണ്. സുനിലിന്റെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.ട്രോളിംഗ് നിരോധനം നിലവിലുള്ളതിനാൽ മത്സ്യബന്ധന വള്ളങ്ങൾ ഫറോക്ക് പഴയ പാലത്തിന് സമീപം നങ്കൂരമിട്ട് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഈ സമയത്താണ് വള്ളത്തിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ്, ഫയർഫോഴ്‌സ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.#Feroke #Kozhikode #FishingBoat #GasCylinderBlast #BreakingNews #KeralaNews
