
ഫറോക്ക്: ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സാ അനാസ്ഥ മൂലം രോഗി മരിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടർന്ന് ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് DYFI ഫറോക്ക് താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിക്കും.2026 ജൂലൈ 3-ന് രാവിലെ 10 മണിക്കാണ് മാർച്ച് നടത്തുക. ചികിത്സാ സംവിധാനങ്ങളിലെ പോരായ്മകൾ പരിഹരിക്കുക, ആശുപത്രിയിലെ ഉപകരണങ്ങളും സേവനങ്ങളും കാര്യക്ഷമമാക്കുക, ചികിത്സാ അനാസ്ഥ സംബന്ധിച്ച പരാതിയിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധത്തിലൂടെ ഉയർത്തുന്നത്.അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചതായും കുടുംബം അറിയിച്ചു.
