
വടകര: വടകര ലിങ്ക് റോഡിലെ ബസ് സ്റ്റാന്‍ഡ് മാറ്റവുമായി ബന്ധപ്പെട്ട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ കെ.കെ. പ്രസിലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വടകര ലിങ്ക് റോഡിലെ ബസ് പാര്‍ക്കിങ് പഴയ സ്റ്റാന്‍ഡിലേക്ക് മാറ്റിയ നഗരസഭയുടെ തീരുമാനം യോഗം ശരിവെച്ചു.യോഗത്തില്‍ വടകര മാര്‍ക്കറ്റ് റോഡിലെ അനധികൃത പാര്‍ക്കിങ് തടയാനും തീരുമാനമായി. ചരക്ക് വാഹനങ്ങള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും പ്രത്യേകം സ്ഥലം മാര്‍ക്ക് ചെയ്ത് നല്‍കാന്‍ നഗരസഭയെയും പോലീസിനെയും ചുമതലപ്പെടുത്തി. ബസ് സ്റ്റാന്‍ഡില്‍ ആവശ്യമായി വരുന്ന വാഹനങ്ങള്‍ക്കായി കുലചന്ത ഭാഗത്ത് നഗരസഭ പാര്‍ക്കിങ് സൗകര്യം ഒരുക്കുമെന്നും തീരുമാനമായി.യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ബസുടമകളും തൊഴിലാളികളും നടത്താനിരുന്ന സമരം താല്‍ക്കാലികമായി പിന്‍വലിച്ചതായും അറിയിച്ചു.യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ പി.കെ. ശശി, സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ. വിനു, വടകര സി.ഐ എ.വി. ദിനേശ്, അഡ്വ. ഇ. നാരായണന്‍ നായര്‍, എ. സതീശന്‍, വിനോദ് ചെറിയത്ത്, എ.പി. ഹരിദാസന്‍, കെ. പ്രകാശന്‍, ബാബു നരിപ്പറ്റ, പി. സജീവ് കുമാര്‍, മടപ്പള്ളി മോഹനന്‍, എം.കെ. സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
