അപകടാവസ്ഥ: രാമനാട്ടുകര മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്സിൽ വ്യാപാരവും പൊതുജന പ്രവേശനവും നിരോധിച്ചു

രാമനാട്ടുകര: നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാമനാട്ടുകര അങ്ങാടിയിലെ മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോംപ്ലക്സിൽ എല്ലാ തരത്തിലുള്ള വ്യാപാര പ്രവർത്തനങ്ങളും പൊതുജന പ്രവേശനവും നിരോധിച്ച് രാമനാട്ടുകര നഗരസഭ ഉത്തരവിട്ടു.ബഹു തദ്ദേശസ്വയംഭരണ ട്രൈബ്യൂണലിന്റെ 2026 ജൂൺ 29-ലെ I.A No.1/2026 in RP No.16 to 28/2026യും I.A No.2/2026 in RP No.29 to 30/2026യും ഉൾപ്പെടുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെട്ടിടത്തിന്റെ സുരക്ഷാ പ്രശ്നങ്ങളും അപകടസാധ്യതയും പരിഗണിച്ചാണ് മുൻകരുതൽ നടപടിയായി നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് നഗരസഭ അറിയിച്ചു.ഇതോടെ പ്രസ്തുത കോംപ്ലക്സിനുള്ളിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടി വരും. പൊതുജനങ്ങൾക്കും കോംപ്ലക്സിലേക്ക് പ്രവേശനം അനുവദിക്കില്ല. 2026 ജൂലൈ 2-നാണ് നഗരസഭയുടെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.കെട്ടിടത്തിന്റെ നിലവിലെ അവസ്ഥയെ കുറിച്ച് കൂടുതൽ പരിശോധനകളും സുരക്ഷാ നടപടികളും സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നിരോധന ഉത്തരവെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *