
അരീക്കോട് കാവനൂരിൽ നടത്തിയ മിന്നൽ പരിശോധനയിൽ യുവതിയടക്കം രണ്ട് പേർ ഹെറോയിനുമായി അറസ്റ്റിൽ. ആസാം സ്വദേശികളായ മഞ്ച്വാര ബീഗം (27), റോഷിദുൾ ഹക്ക് (31) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 1.48 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര Terasa ജോൺ ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ , അരീക്കോട് ഇൻസ്പെക്ടർ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസഫ് സംഘവും അരീക്കോട് പോലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.അന്തർസംസ്ഥാന ലഹരി കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.#Areekode #Kavanur #OperationThoofan #Malappuram #KeralaPolice #DrugBust #HeroinSeizure #KeralaNews
