
കൊച്ചി ∙ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ കരിമണൽ കമ്പനിയായ സിഎംആർഎല്ലിനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്കും വീണ്ടും തിരിച്ചടി. എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കൈമാറാൻ പിഎംഎൽഎ പ്രത്യേക കോടതി ഉത്തരവിട്ടു.ഇ.ഡി ആവശ്യത്തെ എതിർത്ത സിഎംആർഎല്ലിന്റെ വാദം കോടതി തള്ളി. ഇതോടെ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ, കത്തിടപാടുകൾ, ടി. വീണയുടെ മൊഴി, സിഎംആർഎൽ ഉദ്യോഗസ്ഥരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ, വീണയുടെയും എക്സാലോജിക്കിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ഇ.ഡിക്ക് ലഭ്യമാകും.കേസിലെ തുടർ അന്വേഷണത്തിന് കോടതി ഉത്തരവ് നിർണായകമായ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.#
