കൈനാട്ടിയിൽ ബസും ഇന്നോവയും കൂട്ടിയിടിച്ചു; 15 ഓളം പേർക്ക് പരിക്ക്

വടകര : കൈനാട്ടി കുറുപ്പാൾ ഒന്തത്തിൽ സ്വകാര്യ ബസും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. വടകര – തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ‘അമർ ശാന്തി’ ബസും ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.അപകടത്തിൽ ബസിലെയും കാറിലെയും യാത്രക്കാരായ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഭ്യമായ വിവരങ്ങൾ പ്രകാരം ആരുടെയും പരിക്ക് ഗുരുതരമല്ല.അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *