
നിപ: മന്ത്രി എ.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ അവലോകന യോഗംനിപ രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി A. P. അനിൽ കുമാർ യുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറുടെ ചേംബറിൽ അവലോകന യോഗം ചേർന്നു.രോഗിയുടെയും സമ്പർക്കത്തിലുള്ളവരുടെയും വിവരങ്ങൾ മന്ത്രി വിശദമായി അന്വേഷിക്കുകയും, ആവശ്യമായ എല്ലാ ചികിത്സാ-പ്രതിരോധ സംവിധാനങ്ങളും ഉറപ്പാക്കാൻ നിർദേശം നൽകുകയും ചെയ്തു. മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവയുടെ ലഭ്യതയും യോഗത്തിൽ വിലയിരുത്തി. മുൻപ് നിപ സ്ഥിരീകരിച്ച സമയത്ത് സ്വീകരിച്ച പ്രതിരോധ നടപടികൾ തുടരണമെന്നും മന്ത്രി നിർദേശിച്ചു.പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ജില്ലാ കലക്ടർ M. S. Madhavikutty അറിയിച്ചു. രോഗിയുടെ അടുത്ത ബന്ധുക്കളായ മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവായതായും കലക്ടർ വ്യക്തമാക്കി. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തെ വീടുകൾ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും അറിയിച്ചു.ജില്ലയിൽ സന്ദർശനത്തിനെത്തിയ Indian Council of Medical Research (ഐ.സി.എം.ആർ.) സംഘവുമായി മന്ത്രി ആശയവിനിമയം നടത്തി.യോഗത്തിൽ എ.ഡി.എം. പി. അഖിൽ, പബ്ലിക് ഹെൽത്ത് അഡീഷണൽ ഡയറക്ടർ ഡോ. കെ.പി. റീത്ത, ഡി.എം.ഒ. ഡോ. വി.പി. രാജേഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജീത്ത് കുമാർ, വൺ ഹെൽത്ത് സെന്റർ നോഡൽ ഓഫീസർ ഡോ. നവീൻ എന്നിവർ ഉൾപ്പെടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
