
മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായ തിരൂർ റെയിൽവേ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിവർഷം ഏകദേശം 39 കോടി രൂപയുടെ വരുമാനവും 85 ലക്ഷം യാത്രക്കാരും ഉള്ള സ്റ്റേഷനായിട്ടും രാജധാനി എക്സ്പ്രസ്, ഒന്നാം വന്ദേഭാരത് ഉൾപ്പെടെയുള്ള നിരവധി പ്രധാന ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടില്ലെന്നതാണ് യാത്രക്കാരുടെ പരാതി.യാത്രക്കാരുടെ എണ്ണക്കുറവോ വരുമാനക്കുറവോ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമോ ഇല്ലാതിരുന്നിട്ടും പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വിവിധ യാത്രാസംഘടനകളും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നത്.മലപ്പുറം ജില്ലയിലെ ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും കോഴിക്കോടോ ഷൊർണൂരോ പോലുള്ള സ്റ്റേഷനുകളിൽ എത്തിയാണ് രാജധാനി, വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ യാത്ര ചെയ്യേണ്ടത്. ഇത് യാത്രക്കാർക്ക് അധിക സമയനഷ്ടവും സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നതായി ആക്ഷേപമുണ്ട്.തിരൂർ സ്റ്റേഷന്റെ യാത്രക്കാരുടെ എണ്ണവും വരുമാനവും കണക്കിലെടുത്ത് പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ജില്ലയിലെ ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താൻ റെയിൽവേ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്.#StopIgnoringTirur #Malappuram #IndianRailways #TirurRailwayStation #VandeBharat #RajdhaniExpress 🚆
