
📍 കോഴിക്കോട് | 25 ജൂൺ
സംസ്ഥാനത്ത് തേങ്ങവില വീണ്ടും കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിലെത്തി. പാലക്കാട് വിപണിയിൽ കിലോയ്ക്ക് 40 മുതൽ 42 രൂപ വരെയാണ് നിലവിലെ വില. തമിഴ്നാട്ടിൽ കൊപ്രവില ഉയർന്നതിനെ തുടർന്നാണ് കേരളത്തിലും വില വർധിച്ചത്.വിലക്കയറ്റം നാളികേര കർഷകർക്ക് ആശ്വാസമാകുമ്പോൾ, വരും ദിവസങ്ങളിൽ വെളിച്ചെണ്ണ വിലയും ഉയരാനിടയുണ്ടെന്ന് വ്യാപാരികൾ സൂചിപ്പിക്കുന്നു.
