അഞ്ച് ദിവസം ഇടിമിന്നൽ ജാഗ്രത; കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത – പൊതുജനങ്ങൾക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ നിർദേശങ്ങൾ.

തിരുവനന്തപുരം | ജൂൺ 26: സംസ്ഥാനത്ത് ജൂൺ 26 മുതൽ 30 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. മരച്ചുവട്ടിൽ നിൽക്കുന്നതും തുറസായ സ്ഥലങ്ങളിൽ തുടരുന്നതും ഒഴിവാക്കണം. ഇടിമിന്നൽ സമയത്ത് വൈദ്യുതോപകരണങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കുകയും മത്സ്യബന്ധനം, ബോട്ടിങ്, കുളിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും വേണം.ശക്തമായ കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായി കെട്ടിവെക്കണമെന്നും അടിയന്തര സാഹചര്യം ഉണ്ടായാൽ വൈദ്യസഹായം ഉടൻ തേടണമെന്നും അധികൃതർ നിർദേശിച്ചു. ഇടിമിന്നൽ മുന്നറിയിപ്പുകൾ അറിയാൻ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ദാമിനി മൊബൈൽ ആപ്പ് ഉപയോഗിക്കാമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *