വടകര–പുതുപ്പണം സർവീസ് റോഡിൽ തേങ്ങ വീഴൽ ഭീഷണി; അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

വടകര: വടകര–പുതുപ്പണം എസ്.പി. ഓഫീസിന് സമീപമുള്ള സർവീസ് റോഡിൽ ദേശീയപാത അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള തെങ്ങിൽ നിന്ന് പതിവായി തേങ്ങകൾ റോഡിലേക്ക് വീഴുന്നത് യാത്രക്കാരുടെയും വാഹനയാത്രികരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. തിരക്കേറിയ ഈ സർവീസ് റോഡിലൂടെ നിത്യേന നൂറുകണക്കിന് ഇരുചക്ര, നാലുചക്ര, ഹെവി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന സാഹചര്യത്തിൽ ഏത് നിമിഷവും ഗുരുതര അപകടം സംഭവിക്കാമെന്ന ആശങ്ക ഉയരുന്നുണ്ട്.തേങ്ങകൾ റോഡിലേക്ക് പതിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചിട്ടും ബന്ധപ്പെട്ട അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജീവനും സ്വത്തിനും ഭീഷണിയായ ഈ സാഹചര്യം ഒഴിവാക്കാൻ തെങ്ങിലെ പാകമായ തേങ്ങകൾ അടിയന്തരമായി നീക്കം ചെയ്യുകയും തുടർപരിപാലനം ഉറപ്പാക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.അപകടം സംഭവിച്ചശേഷം നടപടിയെടുക്കുന്നതിന് പകരം അപകടസാധ്യത മുൻകൂട്ടി കണ്ട് ദേശീയപാത അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും ഉടൻ ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *