Malabar Jagratha

കൊയിലാണ്ടി നഗരസഭയുടെ അറിയിപ്പ്: വേൾഡ് കപ്പ് ഫുട്ബോൾ ബോർഡുകൾ നീക്കം ചെയ്യണമെന്ന് നിർദേശം

ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊതുസ്ഥലങ്ങളിൽ ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നത് നിരോധിച്ചിരിക്കുന്നതിനാൽ, വാർഡുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന വേൾഡ് കപ്പ് ഫുട്ബോൾ ബോർഡുകൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കൊയിലാണ്ടി നഗരസഭ അറിയിച്ചു.ഇന്ന് ഉച്ചയ്ക്ക് ശേഷം എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നടത്തുന്ന പരിശോധനയിൽ ഇത്തരം ബോർഡുകൾ നീക്കം ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ ബന്ധപ്പെട്ടവർക്ക് ₹5000 പിഴ ഈടാക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി.— സെക്രട്ടറികൊയിലാണ്ടി നഗരസഭ

Read More

മരം വീണ് റോഡ് തടസ്സം; ചികിത്സയ്ക്കായി കൊണ്ടുപോയ ആംബുലൻസ് മണിക്കൂറോളം കുടുങ്ങി — അട്ടപ്പാടി സ്വദേശിയായ സജീവ് കുമാർ മരിച്ചു.

അട്ടപ്പാടി: അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്ന യുവാവ് മരണപ്പെട്ടു. വെള്ളമാരി ഉന്നതി സ്വദേശിയായ സജീവ് കുമാർ ആണ് മരിച്ചത്.പനിയും കടുത്ത ശ്വാസതടസ്സവും മൂലം ഗുരുതരാവസ്ഥയിലായ സജീവ് കുമാറിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു ദുരന്തം.ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് രോഗിയുമായി ആംബുലൻസ് അട്ടപ്പാടി ചുരത്തിലെത്തിയത്. എന്നാൽ ശക്തമായ മഴയെ തുടർന്ന് റോഡിലേക്ക് മരം കടപുഴകി വീണതോടെ ഗതാഗതം പൂർണമായും തടസ്സപ്പെടുകയും…

Read More

ടി.വി.കെ സർക്കാരിന്റെ ആദ്യ മാസം; വിവിധ ക്ഷേമ-വികസന പദ്ധതികൾ നടപ്പാക്കിയെന്ന് അവകാശവാദം

ചെന്നൈ: തമിഴ്നാട്ടിൽ ടി.വി.കെ (TVK) സർക്കാർ അധികാരത്തിലെത്തി ഒരു മാസം പൂർത്തിയാകുമ്പോൾ വിവിധ ക്ഷേമ, വികസന പദ്ധതികൾ നടപ്പാക്കിയതായി അവകാശവാദങ്ങൾ ഉയരുന്നു. ജനക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകിയുള്ള നിരവധി തീരുമാനങ്ങളാണ് ആദ്യ മാസത്തിനുള്ളിൽ സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതി നടപ്പാക്കിയതായും ‘സിംഗപ്പെൺ ഫോഴ്സ്’ എന്ന പുതിയ സംരംഭത്തിന് തുടക്കമിട്ടതായും അറിയിക്കുന്നു. പരുത്തിക്ക് 11 ശതമാനം നികുതി ഇളവ് അനുവദിച്ചതും ആഴത്തിലുള്ള കരിങ്കൽ ക്വാറികൾക്ക് നിരോധനം ഏർപ്പെടുത്തിയതും പ്രധാന നടപടികളായി…

Read More

കോഴിക്കോട് ഷിഗല്ല ബാധിതരുടെ എണ്ണം 12 ആയി; പയ്യോളിയിലെ മൂന്ന് വയസുകാരന് കൂടി രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട്: ജില്ലയിൽ ഷിഗല്ല രോഗബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. പയ്യോളി സ്വദേശിയായ മൂന്ന് വയസുകാരന് കൂടി ഷിഗല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന കുട്ടിയെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട്ലേ ക്ക് മാറ്റി.പുതിയ കേസോടെ ജില്ലയിൽ സ്ഥിരീകരിച്ച ഷിഗല്ല രോഗബാധിതരുടെ എണ്ണം 12 ആയി ഉയർന്നു. എന്നാൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ അധികൃതർ വ്യക്തമാക്കി.രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കുടിവെള്ളവും ഭക്ഷണവും ശുചിത്വത്തോടെ ഉപയോഗിക്കണമെന്നും…

Read More

ബത്തേരിയിൽ ഷിഗെല്ല ആശങ്ക ഉയരുന്നു; 7 പേർക്ക് കൂടി സ്ഥിരീകരണം. ആകെ രോഗബാധിതരുടെ എണ്ണം 16 ആയി. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

സുൽത്താൻ ബത്തേരി: വയനാട്ടിൽ ഷിഗെല്ല രോഗബാധ വീണ്ടും ഉയരുന്നു. ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ ആകെ എണ്ണം 16 ആയി. 21 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിരുന്നത്. ഇതിൽ ഫലം ലഭിച്ച 16 പേരുടെയും പരിശോധനാഫലം പോസിറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.രോഗബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും കൂടുതൽ പേരിലേക്ക് രോഗം പകരുന്നത് തടയുന്നതിനുമായി ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് ജലസ്രോതസുകളും ഭക്ഷ്യസാമ്പിളുകളും പരിശോധിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.പൊതുജനങ്ങൾ തിളപ്പിച്ചാറിയ വെള്ളം മാത്രം…

Read More

ഇന്ത്യൻ ഷൂട്ടിങ്ങിന്റെ അഭിമാനം ജസ്പാൽ റാണ ഇനി ഓർമ്മ. മനു ഭാക്കർ ഉൾപ്പെടെ നിരവധി താരങ്ങളെ ലോകവേദിയിലേക്ക് ഉയർത്തിയ ഇതിഹാസത്തിന് കണ്ണീരോടെ വിട.

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; 49 വയസ്ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന പേരുകളിൽ ഒരാളായ ജസ്പൽ രാണ അന്തരിച്ചു. 49 വയസായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അടുത്തിടെ ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്ന റാണയുടെ ആരോഗ്യനില പിന്നീട് വഷളാവുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഷൂട്ടിങ് രംഗത്തെ ഏറ്റവും വിജയകരമായ താരങ്ങളിലൊരാളായ ജസ്പാൽ റാണ ഏഷ്യൻ ഗെയിംസുകളിലും കോമൺവെൽത്ത് ഗെയിംസുകളിലും നിരവധി…

Read More

കൊട്ടിയൂരിൽ ഭക്തിസാന്ദ്രത; വ്യാഴാഴ്ചയും വൻ തീർത്ഥാടക തിരക്ക്

കൊട്ടിയൂർ: വൈശാഖ മഹോത്സവം പുരോഗമിക്കുന്ന കൊട്ടിയൂരിൽ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് ഭക്തർ ഒഴുകിയെത്തുന്നതോടെ ക്ഷേത്രപരിസരം ജനസാഗരമായി മാറുന്നു. അവധി ദിനമല്ലാതിരുന്നിട്ടും വ്യാഴാഴ്ച വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.പുലർച്ചെ നിർമ്മാല്യം നീക്കിയതിന് പിന്നാലെ 36 കുടം അഭിഷേകം, ഉഷപൂജ, സ്വർണക്കുടം-വെള്ളിക്കുടം സമർപ്പണം, പന്തീരടി പൂജ, ഉച്ചശീവേലി, ആയിരംകുടം അഭിഷേകം തുടങ്ങിയ ചടങ്ങുകൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ തീർത്ഥാടകരുടെ സാന്നിധ്യം ഉത്സവത്തിന് കൂടുതൽ ഭംഗി പകർന്നു.ഉത്സവകാല ആരാധനകളിൽ നാലാമത്തേതും അവസാനത്തേതുമായ രോഹിണി ആരാധന ജൂൺ 14-ന്…

Read More

കേരള പൊലീസ് സേനയിൽ വൻ അഴിച്ചുപണി; ഉന്നത ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ ഉന്നതതലത്തിൽ വ്യാപക സ്ഥാനമാറ്റവും നിയമനങ്ങളും പ്രഖ്യാപിച്ച് സർക്കാർ. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി. വിജയനെ നിയമിച്ചപ്പോൾ, എച്ച്. വെങ്കടേഷ് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് തുടരും.എസ്. ശ്രീജിത്ത് ജയിൽ മേധാവിയായും ദിനേന്ദ്ര കശ്യപ് ഇന്റലിജൻസ് മേധാവിയായും ചുമതലയേൽക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി അരുണ്‍ ബി. കൃഷ്ണയും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി എ.പി. ഷൗക്കത്ത് അലിയും നിയമിതരായി.ജില്ലാ പൊലീസ് മേധാവിമാരുടെ സ്ഥാനങ്ങളിലും മാറ്റമുണ്ടായി. മെറിൻ ജോസഫ് കോഴിക്കോട് റൂറൽ എസ്‌പിയായും, എസ്….

Read More

താമരശ്ശേരി ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായി

കോഴിക്കോട്: കോഴിക്കോട്–വയനാട് ദേശീയപാതയിലെ താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ചുരം ഇറങ്ങി വരികയായിരുന്ന വാൻ ഏഴാം വളവിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു.അപകട വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വാഹനത്തിലുണ്ടായിരുന്നവരുടെ പരിക്കുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അപകടത്തെ തുടർന്ന് ചുരം റോഡിൽ കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചുരത്തിലെ വളവുകളും…

Read More

നിപ പോരാട്ടത്തിൽ നിർണായക നീക്കം; ഫാറൂഖ് കോളേജ് സ്വദേശിക്ക് ഇന്ന് പ്രത്യേക ചികിത്സ

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള ഫാറൂഖ് കോളേജ് സ്വദേശിക്ക് ഇന്ന് മോണോക്ലോണൽ ആന്റിബോഡി ചികിത്സ നൽകും. വൈറസിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പ്രത്യേക ചികിത്സയ്ക്ക് ഡോക്ടർമാർ തീരുമാനമെടുത്തത്.രോഗിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുണ്ടെങ്കിലും രക്തസമ്മർദത്തിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വൈറസ് ബാധ മൂലമുണ്ടായ മസ്തിഷ്കത്തിലെ എൻസഫലൈറ്റിസ് ഗുരുതര ആശങ്കയായി തുടരുകയാണ്. രോഗബാധ മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും കൂടുതൽ…

Read More