Malabar Jagratha

നിപ: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കണ്‍ട്രോള്‍ റൂം തുറന്നു ജില്ലയില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു. 43 വയസ്സുള്ള രാമനാട്ടുകര സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ ചികിത്സയിലാണ്.നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 77 പേരാണുള്ളത്. ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളും അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമ്പര്‍ക്ക…

Read More

ചെറുവണ്ണൂരിൽ ലഹരി വേട്ട; എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. പ്രതിയിൽ നിന്നും മയക്കുമരുന്നും വാടകവീട്ടിൽ നിന്ന് കഞ്ചാവും പോലീസ് പിടിച്ചെടുത്തു

കോഴിക്കോട് : മാരക ലഹരി മരുന്നായ എം.ഡി.എം.എയും കഞ്ചാവും വിൽപന നടത്തിവന്ന യുവാവിനെ നല്ലളം പോലീസ് അറസ്റ്റ് ചെയ്തു. കൊളത്തറ മോഡേൺ ബസാർ സ്വദേശി മഠത്തിൽ കുറ്റിപറമ്പ് ജിദ്ദ ഹൗസിൽ ജുനീഷ് (28) ആണ് പിടിയിലായത്. ഇയാൾ നിലവിൽ ഫറോക്ക് തോട്ടുപാടത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം പട്രോളിംഗ് നടത്തുന്നതിനിടെ ചെറുവണ്ണൂർ കെ.എസ്.ഇ.ബി റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ സംശയാസ്പദ സാഹചര്യത്തിൽ ഇരിക്കുകയായിരുന്ന ജുനീഷിനെ ചോദ്യം ചെയ്ത് പരിശോധിച്ചു. പരിശോധനയിൽ…

Read More

ഖത്തറിനെ ലക്ഷ്യമിട്ട ഇറാൻ ആക്രമണം: പരമാധികാര ലംഘനമെന്ന് ഖത്തർ, ശക്തമായ പ്രതിഷേധം

ദോഹ: ഖത്തറിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള ഗുരുതരമായ ലംഘനവും മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയുമാണ് ഈ നടപടിയെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.പ്രാദേശിക സംഘർഷങ്ങളിൽ നിന്ന് അകന്നുനിൽക്കാനും മേഖലയിൽ സംഘർഷം വ്യാപിക്കാതിരിക്കാനും ഖത്തർ തുടർച്ചയായി ശ്രമിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. എന്നിരുന്നാലും, ഖത്തറിനെയും മറ്റ് ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ സ്വീകരിക്കുന്ന നടപടികൾ പ്രാദേശിക സുരക്ഷയെ ദുർബലപ്പെടുത്തുന്നതും അന്താരാഷ്ട്ര സമാധാനത്തിന് വെല്ലുവിളിയാകുന്നതുമാണെന്ന് ഖത്തർ ആരോപിച്ചു.സാധാരണ ജനവാസ കേന്ദ്രങ്ങളും…

Read More

പാലാഴി അത്താണിയിൽ ലഹരി വേട്ട; 6.6 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

പന്തീരാങ്കാവ് പോലീസിന്റെ നേതൃത്വത്തിൽ പാലാഴി അത്താണിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ 6.6 ഗ്രാം എംഡിഎംഎ പിടികൂടി. ഇന്നലെ രാത്രി നടന്ന പരിശോധനയിൽ സംശയാസ്പദ സാഹചര്യത്തിൽ എത്തിയ കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ കാറിൽ നിന്ന് വിപണിയിൽ ഏകദേശം 20,000 രൂപ വിലമതിക്കുന്ന എംഡിഎംഎ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവർ: ▪️ നിഷാം അലി (അത്താണിക്കൽ, പാലാഴി)▪️ ഫർഹാൻ (മീത്തൽ, തവിട്ടേരിപാറ, വെള്ളിപ്പറമ്പ്)▪️ റിയാസ് (നടുവത്ത് ചാലിൽ, കുഴിമണ്ണ, എടവണ്ണപ്പാറ)…

Read More

മാള എസ്‌എച്ച്ഒ ആർ. രാജേഷ് മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

തൃശൂർ മാള പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്ഒയായ R. Rajesh നെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാളയിലെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.കൊല്ലം ജില്ലയിലെ Sooranad സ്വദേശിയായ രാജേഷ് രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് ജോലിയിൽ പ്രവേശിക്കാനിരിക്കെയായിരുന്നു സംഭവം. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.ആത്മഹത്യാക്കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. രാജേഷിന്റെ ഭാര്യയ്ക്ക് അടുത്തിടെ വാഹനാപകടത്തിൽ പരിക്കേറ്റിരുന്നുവെന്നും വിവരമുണ്ട്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.സഹായം ആവശ്യമാണെങ്കിൽ: ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളോ…

Read More

വിദ്യാർത്ഥികൾക്ക് വിൽക്കാൻ എത്തിച്ച ഹെറോയിനുമായി യുവതിയുൾപ്പെടെ 2 പേർ പിടിയിൽ

അരീക്കോട് കാവനൂരിൽ നടത്തിയ മിന്നൽ പരിശോധനയിൽ യുവതിയടക്കം രണ്ട് പേർ ഹെറോയിനുമായി അറസ്റ്റിൽ. ആസാം സ്വദേശികളായ മഞ്ച്വാര ബീഗം (27), റോഷിദുൾ ഹക്ക് (31) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 1.48 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര Terasa ജോൺ ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി കാർത്തിക്…

Read More

അടഞ്ഞുകിടന്ന ഗോഡൗൺ, വവ്വാലുകൾ, പൊടിപടലങ്ങൾ; നിപ്പയുടെ ഉറവിടത്തിന് പുതിയ സൂചന

കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43-കാരനിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം മനുഷ്യരിലേക്ക് പകരുന്ന രീതിയെക്കുറിച്ചുള്ള നിർണായക സൂചനകൾ പുറത്തുവരുന്നു. രോഗബാധിതൻ ശുചീകരിച്ചിരുന്ന അടഞ്ഞുകിടന്ന ഗോഡൗണിൽ വലിയ തോതിൽ വവ്വാലുകളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് വിവരം.ഗോഡൗൺ തുറന്നപ്പോൾ വവ്വാലുകൾ കൂട്ടത്തോടെ പറന്നുയരുകയും പൊടിപടലങ്ങൾ വ്യാപിക്കുകയും ചെയ്തതായി രോഗി വ്യക്തമാക്കിയിട്ടുണ്ട്. വവ്വാലുകളുടെ വിസർജ്യങ്ങൾ കലർന്ന പൊടിപടലങ്ങൾ ശ്വസിച്ചതിലൂടെയാകാം വൈറസ് ശരീരത്തിലെത്തിയതെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം.വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെയാണ് നിപ്പ പകരുന്നതെന്ന പൊതുവായ ധാരണയ്ക്കപ്പുറം, വിസർജ്യം കലർന്ന പൊടി ശ്വസിക്കുന്നതും…

Read More

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

പാലക്കാട് അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടാന ആക്രമണങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവരാണ് പരിക്കേറ്റത്. മുള്ളി മേഖലയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെ പുഴയിലേക്ക് പോകുന്നതിനിടെ ആദിവാസി യുവാവായ 30-കാരൻ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന് മുഖത്ത് ഗുരുതര പരിക്കേറ്റു. അതേസമയം, അട്ടപ്പാടി ഗൂളിക്കടവിൽ രാവിലെ അഞ്ചരയോടെ നടന്ന മറ്റൊരു സംഭവത്തിൽ ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേരെ കാട്ടാന ആക്രമിച്ചു. ഓട്ടോ മറിച്ചിട്ട ശേഷമാണ് ആക്രമണം ഉണ്ടായത്. യാത്രികയായ മിനി ഷാജിക്കും…

Read More

ചെറുവണ്ണൂർ മേൽപ്പാലം ഗതാഗതക്കുരുക്ക്: അടിയന്തര നടപടികൾക്ക് തീരുമാനം

ബഹു. എം.എൽ.എ. പി.എ. മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം ചെറുവണ്ണൂർ മേൽപ്പാലത്തിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ജനപ്രതിനിധികൾ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.യോഗത്തിൽ സർവീസ് റോഡിലെ കുഴികൾ അടിയന്തരമായി അടയ്ക്കാനും, രണ്ട് ആഴ്ചയ്ക്കകം ബി.സി. പ്രവൃത്തി പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കാനും തീരുമാനിച്ചു. മഴയില്ലാത്ത ദിവസം ലഭിക്കുന്ന മുറയ്ക്ക് തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കാനും നിർദേശം നൽകി.നിലവിൽ ക്രമം തെറ്റി സ്ഥാപിച്ചിരിക്കുന്ന ഫെൻസിംഗുകൾ മാറ്റി…

Read More

ക്യാമറയിൽ കുടുങ്ങിയാൽ ഇനി പിഴ അടയ്ക്കാതെ രക്ഷയില്ല; ആർ.ടി.ഒ സേവനങ്ങൾ തടയുന്ന പുതിയ ഇ-ചെലാൻ സംവിധാനം വരുന്നു.

ട്രാഫിക് ക്യാമറകളിലൂടെയോ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരിലൂടെയോ ലഭിക്കുന്ന പിഴകൾ ഇനി അവഗണിക്കുന്നത് വാഹന ഉടമകൾക്ക് വലിയ തിരിച്ചടിയാകും. കേന്ദ്ര സർക്കാരിന്റെ പുതിയ ‘നെക്സ്റ്റ് ജനറേഷൻ ഇ-ചെലാൻ’ പോർട്ടൽ സംസ്ഥാനത്ത് നടപ്പിലാകുന്നതോടെ പിഴ കുടിശ്ശികക്കാർക്കെതിരെ കർശന നടപടി ഉറപ്പാകും.ചെലാൻ ലഭിച്ച് 45 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ, വാഹന നികുതി അടയ്ക്കൽ ഒഴികെയുള്ള മിക്ക ആർ.ടി.ഒ സേവനങ്ങളും സ്വയമേവ തടയപ്പെടും. ലൈസൻസ് പുതുക്കൽ വാഹന ഉടമസ്ഥാവകാശം മാറ്റൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കൽ പെർമിറ്റ് അനുവദിക്കൽഎന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കാതെ…

Read More