Malabar Jagratha

സിഎംആർഎൽ–എക്സാലോജിക് കേസ്: വീണയ്ക്കും സിഎംആർഎല്ലിനും വീണ്ടും തിരിച്ചടി

കൊച്ചി ∙ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ കരിമണൽ കമ്പനിയായ സിഎംആർഎല്ലിനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്കും വീണ്ടും തിരിച്ചടി. എസ്എഫ്‌ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കൈമാറാൻ പിഎംഎൽഎ പ്രത്യേക കോടതി ഉത്തരവിട്ടു.ഇ.ഡി ആവശ്യത്തെ എതിർത്ത സിഎംആർഎല്ലിന്റെ വാദം കോടതി തള്ളി. ഇതോടെ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ, കത്തിടപാടുകൾ, ടി. വീണയുടെ മൊഴി, സിഎംആർഎൽ ഉദ്യോഗസ്ഥരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ, വീണയുടെയും എക്സാലോജിക്കിന്റെയും ബാങ്ക് അക്കൗണ്ട്…

Read More

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധി

*കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാലും ജില്ലയിലെ സുകൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂണ്‍ 9) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു. സര്‍വകലാശാല പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും.

Read More

പാലക്കാട് പീഡനക്കേസ്: കോൺഗ്രസ് നേതാവ് പ്രശോഭ് വത്സന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതി

പാലക്കാട്: ദലിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവും പാലക്കാട് നഗരസഭ കൗൺസിലറുമായ പ്രശോഭ് വത്സൻ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് എസ്‌.ഐ.ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്.കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ജാമ്യം അനുവദിക്കാത്തതെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് മെയ് 27-നാണ് പ്രശോഭ് പാലക്കാട് സൗത്ത്…

Read More

ഇന്നു രാത്രി ടെഹ്റാൻ കത്തിക്കുമെന്ന് ഇസ്രായേൽ

ടെഹ്റാൻ/തെൽ അവീവ്: ഇടവേളയ്ക്ക് ശേഷം ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. ഏപ്രിൽ 8 മുതൽ നിലവിലുണ്ടായിരുന്ന വെടിനിർത്തലിന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും നേരിട്ട് മിസൈൽ ആക്രമണങ്ങൾ നടത്തുന്നത്. ഞായറാഴ്ച രാത്രി ഇറാൻ ഇസ്രയേലിലേക്ക് നിരവധി മിസൈലുകൾ തൊടുത്തുവിട്ടതിനെ തുടർന്ന് ഇസ്രയേൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി തിരിച്ചടിച്ചു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച “ഓപ്പറേഷൻ എപിക് ഫ്യൂറി”ക്ക് പിന്നാലെ 100 ദിവസത്തിലേറെയായി മേഖല സംഘർഷഭരിതമാണ്. പാകിസ്ഥാന്റെ നേതൃത്വത്തിൽ നടന്ന സമാധാനശ്രമങ്ങളുടെ…

Read More

നാളെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്.

സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ അതിശക്തമായ മഴ ലഭിക്കാനിടയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.മലയോര മേഖലകളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത നിർദേശിച്ചിട്ടുണ്ട്. നദികളുടെയും തോടുകളുടെയും സമീപത്ത് താമസിക്കുന്നവർ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. കടലാക്രമണത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.അടിയന്തര സാഹചര്യങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾ പാലിക്കണമെന്ന്…

Read More

നാദാപുരം തൂണേരിയിൽ മുള്ളൻപന്നി കുറുകെ ചാടി; അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

തൂണേരി: റോഡിലേക്ക് മുള്ളൻപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. നരിപ്പറ്റ സ്വദേശിയായ ലിജേഷ് കുമാറാണ് മരിച്ചത്.ഫോട്ടോ തൊഴിലാളിയായ ലിജേഷും ഭാര്യ സൗമ്യയും സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്ക് മുന്നിലേക്കാണ് മുള്ളൻപന്നി പെട്ടെന്ന് ചാടിയത്. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ അപകടത്തിൽപ്പെടുകയും ഇരുവർക്കും ഗുരുതര പരിക്കേൽക്കുകയും ചെയ്തു.പരിക്കേറ്റ ലിജേഷിനെ ഉടൻ മുടക്കല്ലൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ സൗമ്യ പരുക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.ഇതിന് മുമ്പും പ്രദേശത്ത് വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ സമാന അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വന്യമൃഗങ്ങളുടെ സാന്നിധ്യം…

Read More

താമരശ്ശേരി ചുരത്തില്‍ യുവാവിനെ പെരുമ്പാമ്പ് കടിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ റോഡിന് നടുവില്‍ കിടന്നിരുന്ന പെരുമ്പാമ്പിനെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് കടിയേറ്റു. കല്‍പ്പറ്റ സ്വദേശിയായ ആസാദിനാണ് കടിയേറ്റത്.ചുരത്തിലെ ഒമ്പതാം വളവിന് സമീപമാണ് സംഭവം നടന്നത്. റോഡില്‍ പെരുമ്പാമ്പ് കിടന്നതിനെ തുടര്‍ന്ന് ഗതാഗത തടസ്സം അനുഭവപ്പെട്ടിരുന്നു. ഇതോടെ കാറില്‍ നിന്നും ഇറങ്ങിയ ആസാദ് പാമ്പിനെ റോഡില്‍നിന്ന് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു.ഇതിനിടെയാണ് പെരുമ്പാമ്പ് യുവാവിന്റെ കൈയില്‍ കടിച്ചത്. കടിയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് പ്രദേശവാസികളും യാത്രക്കാരും ചേര്‍ന്ന് പാമ്പിനെ സുരക്ഷിതമായി മാറ്റി.വന്യജീവികളെ കൈകാര്യം ചെയ്യാന്‍ പരിശീലനം…

Read More

രാമനാട്ടുകര നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷം; നടപടിക്കായി നാട്ടുകാർ

രാമനാട്ടുകര: നഗരമധ്യത്തിലും പരിസര പ്രദേശങ്ങളിലുമായി തെരുവ് നായകളുടെ ശല്യം രൂക്ഷമായതായി നാട്ടുകാർ പരാതി ഉയർത്തുന്നു. കൂട്ടമായെത്തുന്ന നായകൾ റോഡുകളിലും പൊതുസ്ഥലങ്ങളിലും വിഹരിക്കുന്നത് ജനങ്ങളുടെ സ്വൈര്യ സഞ്ചാരത്തിന് പോലും തടസ്സമാകുന്ന സാഹചര്യമാണ്.രാവിലെയും വൈകുന്നേരവും നടന്നു പോകുന്നവർക്കും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും വലിയ ഭീതിയാണ് തെരുവ് നായകൾ സൃഷ്ടിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ചില ഭാഗങ്ങളിൽ നായകൾ കൂട്ടമായി റോഡരികിൽ കിടക്കുന്നതും വാഹനങ്ങൾക്ക് മുന്നിലൂടെ പാഞ്ഞുകയറുന്നതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി…

Read More

കൊട്ടിയൂർ മഹോത്സവത്തിൽ വൻ തിരക്ക്; ദർശനത്തിനെത്തിയ ഭക്തർ ദുരിതത്തിൽ

: കൊട്ടിയൂർ: കൊട്ടിയൂർ മഹോത്സവത്തിനിടെ അനിയന്ത്രിതമായ തിരക്ക് മൂലം ഭക്തർ കടുത്ത ബുദ്ധിമുട്ട് നേരിടുന്നതായി പരാതികൾ ഉയരുന്നു. ഞായറാഴ്ച ദർശനത്തിനായി എത്തിയ നിരവധി ഭക്തരാണ് മണിക്കൂറുകളോളം കാത്തുനിന്നിട്ടും ആവശ്യമായ സൗകര്യങ്ങൾ ലഭിച്ചില്ലെന്ന് ആരോപിക്കുന്നത്. ദർശനത്തിനും ഭക്ഷണ വിതരണത്തിനുമായി നീണ്ട നിരകൾ രൂപപ്പെട്ടതോടെ സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവരടക്കമുള്ളവർ ഏറെ പ്രയാസത്തിലായി. തിരക്കിനിടയിൽ ചിലർക്ക് കൂടെയുള്ളവരെ കാണാതാകുന്ന സാഹചര്യവും ഉണ്ടായതായി ഭക്തർ പറയുന്നു. മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതെയും വിശ്രമ സൗകര്യങ്ങളില്ലാതെയും കാത്തുനിൽക്കേണ്ടി വന്നതായും പരാതിയുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിൽ സംഘാടകർക്ക്…

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ കേരളത്തിൽ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ ജില്ലകളിൽ ശക്തമായതും അതിശക്തമായതുമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ ഉയർന്ന അളവിൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ദുരന്തസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. നദികൾ, തോടുകൾ, ജലാശയങ്ങൾ എന്നിവയുടെ…

Read More