Malabar Jagratha

സർക്കാർ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയിൽ 7 ലക്ഷം; വയനാട് മെഡിക്കൽ കോളേജ് ഡോക്ടർ വിജിലൻസ് വലയിൽ

വയനാട് : സർക്കാർ സർവീസിൽ തുടരുന്നതിനിടെ സ്വകാര്യ ആശുപത്രിയിൽ വൻ പ്രതിഫലത്തിന് പ്രാക്ടീസ് നടത്തിയതായി കണ്ടെത്തിയ വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടറെ വിജിലൻസ് പിടികൂടി. വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. വി. ശിവപ്രസാദാണ് വിജിലൻസിന്റെ പിടിയിലായത്.രോഗികളെന്ന വ്യാജേന എത്തിയ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഡോക്ടർ കുടുങ്ങിയത്. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.മലപ്പുറം കോട്ടക്കലിലെ…

Read More

മലപ്പുറം കൊണ്ടോട്ടിയിൽ തീർത്ഥാടന സംഘത്തിന്റെ ട്രാവലറും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടിക്ക് സമീപം പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കൊട്ടിയൂരിലേക്കുള്ള തീർത്ഥാടന സംഘത്തെ കൊണ്ടുപോകുകയായിരുന്ന ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ടെമ്പോ ട്രാവലറിന്റെ ഡ്രൈവറായ രാജേഷ് മരണപ്പെട്ടു. മറ്റൊരാളും സംഭവസ്ഥലത്ത് വെച്ച് മരിച്ചതായാണ് പ്രാഥമിക വിവരം.അപകടത്തിൽ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റ എല്ലാവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിന്റെ കാരണം…

Read More

കനത്ത മഴ തുടരും; വയനാട് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം, ജനങ്ങൾ ജാഗ്രത പാലിക്കണം.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്താണ് നടപടി. ശനി, ഞായർ ദിവസങ്ങളിൽ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും രാത്രിയാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പുഴകൾ, തോടുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുടെ സമീപത്ത് പോകുന്നതും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ സമയം ചെലവഴിക്കുന്നതും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്…

Read More

മണ്ണൂർ റെയിൽവേ ഗേറ്റിൽ ബസുകൾ ട്രിപ്പ് അവസാനിപ്പിക്കുന്നു; ചാലിയം മേഖലയിലെ യാത്രക്കാർ ദുരിതത്തിൽ

കടലുണ്ടി: മണ്ണൂർ റെയിൽവേ ഗേറ്റ് വഴി സിറ്റി–ചാലിയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. നേരത്തെ മണ്ണൂർ റെയിൽവേ ഗേറ്റ് വഴി ചാലിയത്തേക്ക് സർവീസ് നടത്തിയിരുന്ന നാല് സ്വകാര്യ ബസുകളും നിലവിൽ ഗേറ്റിൽ തന്നെ ട്രിപ്പ് അവസാനിപ്പിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.സ്കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്. പ്രത്യേകിച്ച് ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ജോലി…

Read More

വിലങ്ങാട് മേഖലയിൽ അതീവ ജാഗ്രത; ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ കലക്ടറുടെ ഉത്തരവ്, രാത്രി യാത്രയ്ക്ക് നിയന്ത്രണം

വിലങ്ങാട്: ശക്തമായ മഴയെ തുടർന്ന് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത ഉയർന്ന സാഹചര്യത്തിൽ വിലങ്ങാട് ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ ജനങ്ങളെ അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി ഉത്തരവിട്ടു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ കലക്ടറാണ് ഉത്തരവിറക്കിയത്.വടകര താലൂക്കിലെ വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളിലാണ് അപകടസാധ്യത കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിപ്പിക്കൽ നടപടികളും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി വടകര ആർ.ഡി.ഒയെ നോഡൽ ഓഫീസറായും വടകര തഹസിൽദാരെ…

Read More

ചാലിയം ബീച്ചിൽ അപകടഭീഷണി; പ്രവേശന കവാടത്തിലെ പൂട്ടുകട്ട അടർന്നു വീണു

ചാലിയം: വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായ ചാലിയം “ഓഷ്യാനസ്” ബീച്ചിന്റെ പ്രവേശന കവാടത്തിൽ പൂട്ടുകട്ട അടർന്നു വീണ് വലിയ ദ്വാരം രൂപപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് അടിഭാഗത്തെ മണ്ണ് താഴ്ന്നതാണ് ഇന്റർലോക്ക് കട്ടകൾ ഇളകി വീഴാൻ കാരണമായതെന്നാണ് വിവരം.മഴ ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ പൂട്ടുകട്ടകൾ വേർപെട്ട് ഭാഗങ്ങൾ ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്ന ആശങ്ക നാട്ടുകാരും സന്ദർശകരും പങ്കുവെക്കുന്നു. അപകടഭീഷണി നിലനിൽക്കുന്നതിനാൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് ആവശ്യം.ടൂറിസം വകുപ്പ് പദ്ധതിയുടെ ഭാഗമായി 9.53 കോടി രൂപ ചെലവഴിച്ച് രണ്ട് വർഷം…

Read More

കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ (ജൂൺ 6, ശനിയാഴ്ച) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പരിഗണിച്ചാണ് തീരുമാനം.സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും…

Read More

മൂന്നാറിലേക്ക് പ്രവേശിക്കാൻ ഇനി ഫീസ്; പരിസ്ഥിതി സംരക്ഷണത്തിനായി പുതിയ പദ്ധതി.

മൂന്നാർ: കേരളത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിൽ സന്ദർശകരിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കാൻ തീരുമാനം. ജൂലൈ മുതൽ പദ്ധതി നടപ്പിലാക്കാനാണ് മൂന്നാർ പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം. ദേവികുളം പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.മൂന്നാറിലേക്കുള്ള പ്രധാന പ്രവേശന മാർഗങ്ങളായ പഴയ മൂന്നാർ ഹെഡ് വർക്‌സ് ഡാം, മൂന്നാർ–തേനി റോഡ്, മൂന്നാർ–ഉടുമലപേട്ട റോഡ് എന്നിവിടങ്ങളിൽ ഹരിത ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. ഇവ വഴിയെത്തുന്ന വാഹനങ്ങളിൽ നിന്നാകും ഫീസ് പിരിക്കുക.ഫാസ്ടാഗ് മാതൃകയിലുള്ള സാങ്കേതിക സംവിധാനത്തിലൂടെ ഫീസ് ഈടാക്കാനാണ് ആലോചന. ഇതിനായി…

Read More

പരിസ്ഥിതി ദിനാചരണം; വൃക്ഷത്തൈ നട്ട് ജില്ലാതല പരിപാടികൾക്ക് തുടക്കം

കോഴിക്കോട്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ ഇടങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സോഷ്യൽ ഫോറസ്ട്രി ഉത്തരമേഖലയും കോഴിക്കോട് ഡിവിഷനും ചേർന്ന് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടനം കെ. ജയന്ത് എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി ഉത്തരമേഖല ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി മുഖ്യപ്രഭാഷണം നടത്തി.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് റോയൽ റണ്ണേഴ്‌സിന്റെ സഹകരണത്തോടെ കോഴിക്കോട് ബീച്ച് മുതൽ വരക്കൽ…

Read More

മിഠായി തെരുവിലെ ദുർഗ ഭഗവതി ക്ഷേത്രത്തിന് കാറ്റിലും മഴയിലും നാശനഷ്ടം

കോഴിക്കോട്: ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മിഠായി തെരുവിൽ സ്ഥിതിചെയ്യുന്ന ദുർഗ ഭഗവതി ക്ഷേത്രത്തിന് നാശനഷ്ടം സംഭവിച്ചു. സമീപത്തെ ഒരു കെട്ടിടത്തിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ക്ഷേത്രത്തിന്റെ ഭാഗങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.സംഭവത്തിൽ ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്കും മറ്റ് ഭാഗങ്ങൾക്കും കേടുപാടുകൾ ഉണ്ടായതായാണ് വിവരം. ശക്തമായ കാറ്റിലും മഴയിലും മിഠായി തെരുവിലെ മറ്റ് ചില കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചതായി അറിയുന്നു.സംഭവത്തെ തുടർന്ന് പ്രദേശവാസികളും ബന്ധപ്പെട്ട അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.

Read More