Malabar Jagratha

മലബാർ റിവർ ഫെസ്റ്റിവൽ 2026: ഒരുക്കങ്ങൾ വിലയിരുത്തി സംഘാടക സമിതി യോഗം

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരവും ഇന്ത്യയിലെ പ്രധാന സാഹസിക കായിക മേളകളിലൊന്നുമായ മലബാർ റിവർ ഫെസ്റ്റിവലിന്റെ (MRF) പന്ത്രണ്ടാം പതിപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ സംഘാടക സമിതി യോഗം ചേർന്നു. സി.കെ. കാസിം എം.എൽ.എയുടെ അധ്യക്ഷതയിൽ ജില്ലാ കലക്ടറുടെ ചേംബറിലായിരുന്നു യോഗം നടന്നത്.ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ എന്നിവിടങ്ങളിലായാണ് ഇത്തവണത്തെ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (KATPS),…

Read More

എംവിഐയുടെ കസേരയിൽ എംഎൽഎ; വീഡിയോ വിവാദത്തിൽ, പ്രോട്ടോക്കോൾ ലംഘനമെന്ന് വിമർശനം

കൊണ്ടോട്ടി: കൊണ്ടോട്ടി മണ്ഡലം എംഎൽഎയായ T. P. അഷ്‌റഫ്‌ അലി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിൽ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കസേരയിൽ ഇരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വിവാദമായി. എംഎൽഎ തന്നെയാണ് വീഡിയോ ‘ദളപതി’ സിനിമയിലെ പശ്ചാത്തല സംഗീതവും ഡയലോഗും ചേർത്ത് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.സംഭവം ഔദ്യോഗിക പ്രോട്ടോക്കോളിന്റെയും ഭരണപരമായ മര്യാദകളുടെയും ലംഘനമാണെന്ന് വിമർശകർ ആരോപിച്ചു. ജനപ്രതിനിധികൾക്ക് ഉദ്യോഗസ്ഥരുമായി ജനകീയ വിഷയങ്ങളിൽ ഇടപെടാൻ അവകാശമുണ്ടെങ്കിലും, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക അധികാരപരിധിയെയും പദവിയെയും ബഹുമാനിക്കേണ്ട ബാധ്യതയുണ്ടെന്നും വിമർശനം ഉയരുന്നു. സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപക…

Read More

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ദേവസ്വം ബോർഡിന് തിരിച്ചടി; പാരമ്പര്യ ട്രസ്റ്റിമാരെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവ്

മലപ്പുറം: അങ്ങാടിപ്പുറത്തെ പ്രശസ്തമായ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം ക്ഷേത്രത്തിൽ എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച മലബാർ ദേവസ്വം ബോർഡിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി . ക്ഷേത്രഭരണ നിർവഹണത്തിനായി ഒരു മാസത്തിനകം പാരമ്പര്യ ട്രസ്റ്റിമാരെ നിയമിക്കണമെന്നും കോടതി നിർദേശിച്ചു.ദേവസ്വം ബോർഡ് നിയമിച്ച എക്സിക്യൂട്ടീവ് ഓഫീസറുടെ നിയമനത്തിനെതിരെ പാരമ്പര്യ ട്രസ്റ്റിമാരായ എം.സി. കുഞ്ഞുണ്ണിരാജ് അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ക്ഷേത്രഭരണം സുതാര്യവും അഴിമതിരഹിതവുമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന രീതിയിൽ പാരമ്പര്യ ട്രസ്റ്റിമാരുടെ കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ടവരുമായും കൂടിയാലോചിച്ച് ട്രസ്റ്റിമാരെ നിയമിക്കണമെന്നും കോടതി നിർദേശിച്ചു….

Read More

മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ച് ജീവനക്കാർ; അനധികൃത സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധം.

മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ച് ജീവനക്കാർ; അനധികൃത സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധംWritingകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവനക്കാരെ അനധികൃതമായി സ്ഥലംമാറ്റുന്നുവെന്നാരോപിച്ച് ജീവനക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു. മെഡിക്കൽ കോളേജ് ക്ലർക്ക് ദീപേഷിനെ ചട്ടങ്ങൾ പാലിക്കാതെയാണ് സ്ഥലംമാറ്റിയതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ നിരവധി ജീവനക്കാർ പങ്കെടുത്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ദൈത്യേന്ദ്ര കുമാർ സമരം ഉദ്ഘാടനം ചെയ്തു.ഭരണമാറ്റത്തിന് പിന്നാലെ ചട്ടപ്രകാരമല്ലാത്ത രീതിയിൽ ജീവനക്കാരെ സ്ഥലംമാറ്റുന്ന നടപടി വ്യാപകമാകുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം സ്ഥലംമാറ്റങ്ങൾ…

Read More

ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപ്പാത നിർമാണം വേഗത്തിൽ; രാത്രി ഷിഫ്റ്റും ആരംഭിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നായ ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. പദ്ധതി സ്ഥലത്ത് രാത്രികാല ഷിഫ്റ്റും ആരംഭിച്ചതോടെ പ്രവൃത്തികൾ ഇപ്പോൾ രാവും പകലുമായി രണ്ട് ഷിഫ്റ്റുകളിലായി തുടരുകയാണ്.ആദ്യം നിർമാണം ആരംഭിച്ച വലതുവശത്തെ തുരങ്കത്തിൽ ഇതിനകം 30 മീറ്ററോളം തുരന്നുകഴിഞ്ഞു. പിന്നീട് ആരംഭിച്ച ഇടതുവശത്തെ തുരങ്കത്തിൽ 10 മീറ്ററോളം തുരങ്ക നിർമാണം പൂർത്തിയായി. തുരങ്കം 50 മീറ്റർ ദൂരം പിന്നിടുന്നതോടെ പ്രതിദിനം ഏകദേശം 6 മീറ്റർ വീതം തുരക്കാൻ സാധിക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതർ…

Read More

വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന നിർധന രോഗികൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു

കോഴിക്കോട്: വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന നിർധനരും അനാഥരുമായ രോഗികൾക്ക് മതിയായ ചികിത്സയും പരിചരണവും ഉറപ്പാക്കണമെന്നും, ഇവർക്കായി സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ ടി എം കെ ചാരിറ്റിയുടെ ട്രഷറാർ എം.എ. ജലീൽ നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.കഴിഞ്ഞ ജൂൺ 1 മുതലാണ് എം.എ. ജലീൽ നിരാഹാര സമരം ആരംഭിച്ചത്. ആശുപത്രികളിൽ എത്തിക്കപ്പെടുന്ന അനാഥരായ രോഗികൾക്ക് ആവശ്യമായ പരിചരണമോ പ്രഥമശുശ്രൂഷയോ ലഭിക്കുന്നില്ലെന്നും, സാമൂഹിക പ്രവർത്തകർക്കും ട്രസ്റ്റ് പ്രവർത്തകർക്കും രോഗികളെ സന്ദർശിക്കാനോ ഭക്ഷണം…

Read More

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കുടുംബ വഴക്കിനിടെ ദാരുണ സംഭവം.

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. തിരുവനന്തപുരം നാലാഞ്ചിറയിലാണ് ദാരുണ സംഭവം നടന്നത്. ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും തമ്മിൽ ഉണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയും തുടർന്ന് ഭർത്താവ് ഹസീന ബീവിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്കയും ദുഃഖവും നിറഞ്ഞ അന്തരീക്ഷമാണ് നിലനിൽക്കുന്നത്.വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട്…

Read More

താമരശ്ശേരി ചുരം: മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

കൽപ്പറ്റ: കാലവർഷം ശക്തമായ സാഹചര്യത്തിൽ താമരശ്ശേരി ചുരം (NH 766) വഴിയുള്ള ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടം കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജൂൺ 2 മുതൽ കാലവർഷം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെയോ രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ സഞ്ചാരം ചുരം വഴി പൂർണമായും നിരോധിച്ചിരിക്കുകയാണ്.രണ്ടിൽ കൂടുതൽ ആക്‌സിലുകളുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ എന്നിവയ്ക്ക് ഈ…

Read More

ഇന്ധനവില വർധനയ്‌ക്കെതിരെ സിപിഎം രംഗത്ത്; ജൂൺ 4ന് ജനകീയ പ്രക്ഷോഭം

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലകളിലെ തുടർച്ചയായ വർധനവിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികളുമായി സിപിഎം. ജൂൺ 4ന് ജില്ല-ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു.ഇന്ധനവില വർധന ജനങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയർത്തുകയാണെന്നും കേന്ദ്ര സർക്കാരിന്റെ നയങ്ങൾ സാധാരണക്കാരുടെ മേൽ അധികഭാരം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സമയത്ത് പോലും അതിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കാതെ കേന്ദ്ര…

Read More

കൊളത്തറയിൽ സ്വകാര്യ ബസ് ഓട്ടോയിൽ ഇടിച്ചു; ഡ്രൈവർക്ക് പരിക്ക്.

ഫറോക്കിന് സമീപം കൊളത്തറയിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ഷബീബ് റഹ്മാനാണ് പരിക്കേറ്റത്. ഇയാളെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. കൊളത്തറ–ചെറുവണ്ണൂർ ബൈപ്പാസിൽ കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.അപകടത്തെ തുടർന്ന് ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ പ്രദേശവാസികളുടെ നേതൃത്വത്തിൽ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.ചെറുവണ്ണൂർ…

Read More