വൺവേയ്ക്ക് മുമ്പ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം: എം.കെ. രാഘവൻ എംപി
കോഴിക്കോട്: മലാപ്പറമ്പ്–തൊണ്ടയാട് സർവീസ് റോഡിൽ വൺവേ ഗതാഗത സംവിധാനം നടപ്പാക്കുന്നതിന് മുമ്പ് പാച്ചാക്കിൽ അടിപ്പാതയും പനാത്തുതാഴം–നേതാജി ജംഗ്ഷനിൽ മേൽപാതയും നിർമിക്കണമെന്ന് എം.കെ. രാഘവൻ എംപി ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കും സ്ഥലപരിശോധനയ്ക്കും ശേഷമാണ് എംപിയുടെ പ്രതികരണം.വൺവേ സംവിധാനം പ്രദേശവാസികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ജില്ലാ ഭരണകൂടവും ദേശീയപാത അതോറിറ്റിയും പൊലീസും ചേർന്ന് അടിയന്തരമായി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കാതെ ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കരുതെന്ന ആവശ്യവുമായി പ്രദേശവാസികളുടെ പ്രതിഷേധം തുടരുകയാണ്.
