Blog

കോഴിക്കോട് ജില്ലയിൽ കനത്ത മഴ; ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും കരകവിഞ്ഞു, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

കോഴിക്കോട്: ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ ചാലിയാർ, ഇരുവഞ്ഞി, ചെറുപുഴ എന്നിവയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് കരകവിഞ്ഞൊഴുകാൻ തുടങ്ങി. ഇന്നലെ സന്ധ്യയോടെയാണ് പുഴകളിലെ വെള്ളം ഉയർന്ന് താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറിത്തുടങ്ങിയത്. മാവൂർ, പെരുവയൽ, ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്കത്തിന്റെ ദുരിതം കൂടുതൽ രൂക്ഷമായത്.മിക്ക ഗ്രാമീണ റോഡുകളും വെള്ളത്തിനടിയിലായതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മാവൂർ കച്ചേരിക്കുന്നിൽ നിലവിൽ നാല് വീടുകളിലേക്ക് പുഴവെള്ളം കയറിയിട്ടുണ്ട്. ഇതിൽ ഒരു കുടുംബം ഇന്നലെ തന്നെ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ബാക്കി…

Read More

താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വലിയ മരം വീണു

: വയനാട്–കോഴിക്കോട് ദേശീയപാതയിലെ താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വലിയ മരം വീണു. കനത്ത മഴക്കും ശക്തമായ കാറ്റിനുമിടെയായിരുന്നു സംഭവം. അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായാണ് വിവരം. മരം റോഡിലേക്ക് വീണതോടെ ചുരത്തിൽ ഗതാഗത തടസവും അനുഭവപ്പെട്ടു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങി.

Read More

ശക്തമായ മഴ മുന്നറിയിപ്പ്: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന വയനാട്ടിൽ പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർകോട്, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യകേരള തീരം വരെ തീരദേശ ന്യൂനമർദപാത്തിയും, വടക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദമേഖലയും രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ ശക്തമായത്….

Read More

ചുഴലിക്കാറ്റിൽ നാദാപുരം മേഖലയിൽ വ്യാപക നാശനഷ്ടം

നാദാപുരം: കനത്ത മഴയ്‌ക്കൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ നാദാപുരം മേഖലയിലെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. ചെക്യാട് ഗ്രാമപഞ്ചായത്തിലെ കാലികുളമ്പ്, എളമ്പ, നാദാപുരം ഗ്രാമപഞ്ചായത്തിലെ ചീയ്യൂർ എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റ് ഏറെ നാശം വിതച്ചത്.ചുഴലിക്കാറ്റിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും വൈദ്യുതി പോസ്റ്റുകൾക്കും കേടുപാടുകൾ സംഭവിച്ചു. തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ, റബർ തുടങ്ങിയ കൃഷിനാശവും വൻതോതിലുണ്ടായി. കാലികുളമ്പിൽ മാത്രം മൂന്ന് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. പാറക്കടവിൽ തെങ്ങ് വീണ് നാല് വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ പ്രദേശത്ത് വൈദ്യുതി…

Read More

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറായി ഡോ. എൽ ടി സരിത കുമാരി

കോഴിക്കോട്: ജില്ലാ മെഡിക്കൽ ഓഫീസറായി ഡോ. എൽ ടി സരിത കുമാരി ചുമതലയേറ്റു. ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. കെ കെ രാജാറാം വിരമിച്ച ഒഴിവിലേക്കാണ് നിയമനം.തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃക ആശുപത്രി സൂപ്രണ്ടായിരിക്കെയാണ് ഡോ. സരിത കുമാരിക്ക് ഹെൽത്ത് സർവീസ് അഡീഷണൽ ഡയറക്ടറായി പ്രമോഷൻ ലഭിക്കുകയും തുടർന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിതയാകുകയും ചെയ്തത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയാണ്.

Read More

മണാശ്ശേരി കൊലപാതകക്കേസ്; പ്രതി പിടിയിൽ

കോഴിക്കോട്: മുക്കത്തിന് സമീപം മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. മണാശ്ശേരി സ്വദേശി ജയകുമാറിനെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ സന്ധ്യയോടെ കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ, മറ്റൊരു ഇടത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മണാശ്ശേരി കയ്യേരിക്കൽ ഭാഗത്ത് വെച്ചാണ് പിടികൂടിയത്.മണാശ്ശേരിയിലെ ഓട്ടോഡ്രൈവറായ പ്രദീഷ് ആണ് ഒളിവിൽ പോകാൻ ശ്രമിച്ച ജയകുമാറിനെ ആദ്യം കണ്ടത്. ഉടൻ തന്നെ ഇയാളെ തടഞ്ഞുവെച്ചതോടെ വാക്കേറ്റം കേട്ട് പ്രദേശവാസികളും സ്ഥലത്തെത്തി. ഇവരുടെ സഹായത്തോടെ പ്രതിയെ അവിടെത്തന്നെ പിടിച്ചുനിർത്തി…

Read More

കോഴിക്കോട് ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നും കോഴിക്കോട് ജില്ലയിൽ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ജില്ലയിലെ സുക്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്റെറുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ 09.07. 2026 (വ്യാഴം ) അവധി പ്രഖ്യാപിച്ച് ഉത്തരവാകുന്നു. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മുൻ കൂട്ടി…

Read More

കോഴിക്കോട് ചൂലൂരിൽ വെള്ളക്കെട്ടിൽപ്പെട്ട കുടുംബത്തെ പട്ടാളക്കാരൻ രക്ഷപ്പെടുത്തി

കോഴിക്കോട് ചൂലൂരിൽ വെള്ളക്കെട്ടിൽപ്പെട്ട കുടുംബത്തെ പട്ടാളക്കാരൻ രക്ഷപ്പെടുത്തി കോഴിക്കോട് ചാത്തമംഗലം ചൂലൂർ സങ്കേതത്തിൽ വെള്ളക്കെട്ടിൽപ്പെട്ട കുടുംബത്തിലെ നാല് പേരെ പട്ടാളക്കാരൻ സാഹസികമായി രക്ഷപ്പെടുത്തി. ഒഴിവുസമയം ആഘോഷിക്കാനെത്തിയ കുടുംബത്തിലെ രണ്ട് കുട്ടികൾ ആദ്യം ശക്തമായ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടികളെ രക്ഷിക്കാൻ വെള്ളത്തിലിറങ്ങിയെങ്കിലും നാലുപേരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിനിടെയാണ് അവധിക്ക് നാട്ടിലെത്തിയ കരസേനയുടെ മദ്രാസ് റെജിമെന്റിലെ ജവാൻ ചൂലൂർ പുത്തൻ മഠത്തിൽ വിജയ് അതിവേഗം ഇടപെട്ട് നാലുപേരെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചത്. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്തെ…

Read More

താമരശ്ശേരി ചുരം റോഡില്‍ വന്‍ വിള്ളല്‍; ഗതാഗതത്തിന് നിയന്ത്രണം

വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം റോഡില്‍ എട്ടാം വളവിന് സമീപം റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു. തുടര്‍ച്ചയായ കനത്ത മഴയെ തുടര്‍ന്നാണ് റോഡിന്റെ വശം ഇടിഞ്ഞ് അപകടസാധ്യത ഉയര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ഈ ഭാഗത്ത് വാഹനങ്ങള്‍ കടത്തിവിടുന്നത് നിയന്ത്രിച്ചിരിക്കുകയാണ്. റോഡിന്റെ സ്ഥിരത പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും, കഴിയുമെങ്കില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

Read More

കുറ്റ്യാടി ചുരം മേഖലയില്‍ ശക്തമായ മഴ; പട്ട്യാട്ട് പുഴയില്‍ മലവെള്ളപ്പാച്ചില്‍, തൊട്ടില്‍പാലം പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യത

കുറ്റ്യാടി ചുരം മേഖലയിലുടനീളം തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് തൊട്ടില്‍പാലം പുഴയുടെ കൈവഴിയായ പട്ട്യാട്ട് പുഴയില്‍ മലവെള്ളപ്പാച്ചില്‍ ശക്തമായി. മലയോര മേഖലകളില്‍നിന്നുള്ള കനത്ത ഒഴുക്കിനെ തുടര്‍ന്ന് തൊട്ടില്‍പാലം പുഴയിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ക്കും അധികൃതര്‍ക്കും മുന്നറിയിപ്പ്. പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും, അനാവശ്യമായി വെള്ളത്തിനരികിലേക്ക് പോകാതിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.

Read More