Blog

മലപ്പുറം വിഭജനമല്ല, മലബാർ കേന്ദ്രഭരണ പ്രദേശമാകണം: വിശ്വഹിന്ദു പരിഷത്ത്

മലപ്പുറം ജില്ല വിഭജിക്കുന്നതിലൂടെ മാത്രമല്ല, മലബാർ മേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതിലൂടെയാണ് യഥാർത്ഥ വികസനം സാധ്യമാകുകയെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). സംഘടനയുടെ ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയെ വികസനത്തിന്റെ പേരിൽ വിഭജിക്കണമെന്ന നിർദേശങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, മലബാറിന്റെ സമഗ്ര വികസനവും രാജ്യസുരക്ഷയും മുൻനിർത്തി കോഴിക്കോടോ മലപ്പുറമോ കേന്ദ്രമാക്കി ഒരു കേന്ദ്രഭരണ പ്രദേശം രൂപീകരിക്കണമെന്നാണ് വിഎച്ച്പിയുടെ നിലപാട്. കേന്ദ്രഭരണ പ്രദേശമായാൽ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള ശ്രദ്ധയും…

Read More

തേങ്ങവില വീണ്ടും കുതിപ്പ്; വെളിച്ചെണ്ണയ്ക്കും വിലക്കയറ്റ സൂചന

📍 കോഴിക്കോട് | 25 ജൂൺ സംസ്ഥാനത്ത് തേങ്ങവില വീണ്ടും കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിലെത്തി. പാലക്കാട് വിപണിയിൽ കിലോയ്ക്ക് 40 മുതൽ 42 രൂപ വരെയാണ് നിലവിലെ വില. തമിഴ്നാട്ടിൽ കൊപ്രവില ഉയർന്നതിനെ തുടർന്നാണ് കേരളത്തിലും വില വർധിച്ചത്.വിലക്കയറ്റം നാളികേര കർഷകർക്ക് ആശ്വാസമാകുമ്പോൾ, വരും ദിവസങ്ങളിൽ വെളിച്ചെണ്ണ വിലയും ഉയരാനിടയുണ്ടെന്ന് വ്യാപാരികൾ സൂചിപ്പിക്കുന്നു.

Read More

അബദ്ധത്തിൽ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച എയർ ഇന്ത്യ വിമാനം; അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: ദില്ലിയിൽ നിന്ന് അമൃത്‌സറിലേക്ക് പോയ എയർ ഇന്ത്യ വിമാനം ‘ഗോ-എറൗണ്ട്’ നടപടിക്കിടെ അബദ്ധത്തിൽ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. എയർ ട്രാഫിക് കൺട്രോളിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനിടെയാണ് അതിർത്തി ലംഘനം സംഭവിച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു. സ്ഥിതി മനസ്സിലാക്കിയ പൈലറ്റ് ഉടൻ വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് തിരിച്ചുവിട്ടു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനം അമൃത്‌സറിലിറക്കാതെ ഡൽഹിയിലേക്ക് തിരിച്ചെത്തിച്ച് ലാൻഡ് ചെയ്യിക്കുകയായിരുന്നു. യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.

Read More

വയനാട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് 29 ന്.

വയനാട് ജില്ലയിലെ സ്വകാര്യ ബസ് ഉടമകൾ ഈ മാസം 29ന് സമ്പൂർണ പണിമുടക്ക് പ്രഖ്യാപിച്ചു. സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം സംഘടിപ്പിക്കുന്നത്.സർക്കാർ ബസ് മെച്ചപ്പെടുത്തൽ നടപടികളും സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികളും പരിഹരിക്കാതെ മുന്നോട്ട് പോകുന്നുവെന്ന് ബസ് ഉടമകൾ ആരോപിച്ചു. ജില്ലയിലെ എല്ലാ സ്വകാര്യ ബസ് സർവീസുകളും അന്നേ ദിവസം നിർത്തിവയ്ക്കും.വിദ്യാർത്ഥികൾ, തൊഴിലാളികൾ ഉൾപ്പെടെ ദിവസേന ബസിനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് പണിമുടക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം യാത്രക്കാർക്ക് ആവശ്യമായ മുൻകരുതൽ…

Read More

സംസ്ഥാനത്ത് നാളെ സമ്പൂർണ ഡ്രൈ ഡേ; മദ്യവിൽപ്പന ശാലകൾ പ്രവർത്തിക്കില്ല

തിരുവനന്തപുരം: 2026 സംസ്ഥാനത്ത് നാളെ (ജൂൺ 26) സമ്പൂർണ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും ഉൾപ്പെടെ എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും നാളെ അടഞ്ഞു പ്രവർത്തിക്കുക.ജൂൺ 26ന് ആചരിക്കുന്ന ലോക ലഹരി വിരുദ്ധ ദിനം, മയക്കുമരുന്ന് ഉപയോഗത്തെയും അനധികൃത കടത്തെയും കുറിച്ചുള്ള ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായാണ് അന്താരാഷ്ട്ര തലത്തിൽ നടപ്പാക്കുന്നത്. 1987-ൽ ഐക്യരാഷ്ട്ര സഭയുടെ തീരുമാനപ്രകാരമാണ് ഈ ദിനാചരണം ആരംഭിച്ചത്.ഡ്രൈ ഡേയുടെ ഭാഗമായി സംസ്ഥാനത്ത് എക്സൈസ് വകുപ്പ്, സാമൂഹികനീതി…

Read More

വയനാട്ടിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ കാമ്പെയിൻ; 52,175 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും

വയനാട്: ജില്ലയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജൂൺ 28-ന് 52,175 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി രോഗപ്രതിരോധം ഉറപ്പാക്കുകയാണ് ലക്ഷ്യം.ജില്ലാതല ഉദ്ഘാടനം രാവിലെ 9 മണിക്ക് പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിൽ നടക്കും. പരിപാടി ഉദ്ഘാടനം ചെയ്യുന്നത് വയനാട് ലോക്‌സഭാ മണ്ഡലം എം.പി പ്രിയങ്കാ ഗാന്ധി ആണ്.ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പോളിയോ തുള്ളിമരുന്ന് വിതരണം…

Read More

കോഴിക്കോട് തീരത്ത് കടലാക്രമണം രൂക്ഷം; സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ

കോഴിക്കോട് ജില്ലയുടെ തീരപ്രദേശങ്ങളിൽ കാലവർഷം ശക്തമായതിനെ തുടർന്ന് കടലാക്രമണം രൂക്ഷമായി. കാപ്പാട്, ബിയ്യം ഉൾപ്പെടെയുള്ള തീരമേഖലകളിൽ ഉയർന്ന തിരമാലകൾ കരയിലേക്ക് അടിച്ചുകയറുകയാണ്.ശക്തമായ തിരമാലകളിൽ നിരവധി തെങ്ങുകൾ കടപുഴകി വീണതായും ചില വീടുകളിലേക്ക് കടൽവെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്. തീരദേശ റോഡുകൾക്കും സമീപ പ്രദേശങ്ങൾക്കും ഭീഷണി ഉയർന്ന സാഹചര്യത്തിൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.ജില്ലാ ഭരണകൂടം തീരപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളോട് അതീവ ജാഗ്രത പാലിക്കാനും ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുമാണ് നിർദേശിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.കനത്ത മഴയും ശക്തമായ…

Read More

ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടുമാസമായി തുടരുന്ന വേദന; ശരീരത്തിൽ കുടുങ്ങിയ സൂചി സ്വയം പുറത്തെടുത്ത് രോഗി

കോട്ടയം: ശസ്ത്രക്രിയ കഴിഞ്ഞിട്ടും രണ്ട് മാസത്തിലേറെയായി അസഹ്യമായ വേദന അനുഭവപ്പെട്ട രോഗിയുടെ ശരീരത്തിൽ നിന്ന് ശസ്ത്രക്രിയയ്ക്കിടെ കുടുങ്ങിയതായി സംശയിക്കുന്ന സൂചി പുറത്തുവന്ന സംഭവത്തിൽ ഗുരുതര ചികിത്സാപിഴവ് ആരോപണം. വേദന കൂടിയതിനെ തുടർന്ന് ശരീരത്തിൽ നിന്ന് പുറത്തേക്ക് തള്ളിനിന്ന സൂചിയുടെ ഭാഗം രോഗി സ്വയം വലിച്ചെടുത്തതായാണ് റിപ്പോർട്ട്. സംഭവം വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.രോഗി ശസ്ത്രക്രിയയ്ക്കുശേഷം പലതവണ വേദനയെക്കുറിച്ച് പരാതി പറഞ്ഞിരുന്നെങ്കിലും കൃത്യമായ പരിശോധനയോ കാരണം കണ്ടെത്തലോ ഉണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പിന്നീട് ശരീരത്തിന്റെ ഒരു ഭാഗത്ത് അസാധാരണമായ കുത്തിവേദനയും…

Read More

ചാനലുകൾ ഏകപക്ഷീയമായി ചർച്ച നടത്തുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ; ‘തനിക്ക് പുരസ്‌കാരം കിട്ടുമ്പോൾ മാത്രമാണ് പ്രശ്നം

‘കൊച്ചി: ചാനൽ ചർച്ചകൾക്കെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. വിഷയങ്ങൾ ശരിയായി പഠിക്കാതെയാണ് പല ചാനലുകളും ചർച്ചകൾ നടത്തുന്നതെന്നും, തനിക്ക് പുരസ്‌കാരം ലഭിക്കുമ്പോൾ മാത്രമാണ് ചിലർക്കും മാധ്യമങ്ങൾക്കും പ്രശ്നമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നിന്ന് പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി കേരളത്തിലെത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചാനലുകൾ ഏകപക്ഷീയമായാണ് ചർച്ചകൾ നടത്തുന്നതെന്നും, വസ്തുതകൾ പരിശോധിക്കാതെ തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്ക് ലഭിച്ച പത്മഭൂഷൺ പുരസ്‌കാരം ഗുരുവിന് സമർപ്പിക്കുന്നതായും വെള്ളാപ്പള്ളി വ്യക്തമാക്കി. മലപ്പുറത്തെക്കുറിച്ച് താൻ…

Read More

മാരക ലഹരിയായ എംഡി എം എ മൊത്ത വിതരണക്കാരനെ പന്തീരങ്കാവ് പൊലീസും ഡാൻസഫും ചേർന്ന് പിടികൂടി.

മാരക ലഹരിയായ എംഡി എം എ മൊത്ത വിതരണക്കാരനെ പന്തീരങ്കാവ് പൊലീസും ഡാൻസഫും ചേർന്ന് പിടികൂടി. I1 കിലോ MDMA യുമായി പന്തിരങ്കാവ് പൊലീസ് മുമ്പ് പിടികൂടിയ 3 പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാന്ന് അവർക്ക് വിൽപ്പനക്കായി എംഡി എംഎ വിതരണം ചെയ്തിരുന്ന പ്രധാന വിതരണക്കാരനായ മലപ്പുറം പുളിക്കൽ ഒലവട്ടൂർ എ.ഷഫീക്ക് എന്നയാളിലേക്ക് അന്വേഷണം എത്തിയത്. തുടർന്ന് നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് ഇയാളെ രാമനാട്ടുകരയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ഡാൻസഫ് ടീമിനൊപ്പം പന്തീരങ്കാവ് ഇൻസ്പെകട്ർ ആർ. ശ്രീകുമാർ,…

Read More